അഹമ്മദാബാദ്: ഗുജറാത്തിലെ കേവഡിയയിലുള്ള സര്‍ദാര്‍പട്ടേല്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റിയോട് ചേര്‍ന്നുള്ള ആരോഗ്യവന് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 5000 ല്‍പരം അപൂര്‍വ്വയിനം പച്ചമരുന്നുകളുടെ സംരക്ഷണത്തിനായി ഗുജറാത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ആരോഗ്യവന് വികസിപ്പിച്ചിരിക്കുന്നത്. ആരോഗ്യവനില് പ്രവര്‍ത്തിക്കുന്ന പാരമ്പര്യ ചികിത്സാ കേന്ദ്രമായ ശാന്തിഗിരി വെല്‍നസ് സെന്റര്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
ആയുര്‍വേദ സിദ്ധ രംഗത്ത് അറുപതില്പരം വര്‍ഷത്തെ പാരമ്പര്യമുള്ള ശാന്തിഗിരിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കേവഡിയയിലെ വെല്‍നസ് സെന്ററില്‍ ശാന്തിഗിരി ആയുര്‍വേദ, സിദ്ധ, യോഗ, പഞ്ചകര്‍മ്മ ചികിത്സകള്‍ക്കുള്ള സൗകര്യം ചെയ്തിട്ടുണ്ട്. ആരോഗ്യവനോട് അനുബന്ധിച്ചുള്ള ആരോഗ്യകുടിര്, ഏകതാ മാള്‍, ചില്‍ഡ്രണ്‍സ് ന്യൂട്രീഷ്യന്‍ പാര്‍ക്ക് എന്നിവയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
ഗുജറാത്തിലെ കേവഡയിലുള്ള ആരോഗ്യവന് ഒരു മനുഷ്യശരീരത്തിന്റെ ആകൃതിയിലാണ് രൂപകല്പനചെയ്തിരിക്കുന്നത്. വനത്തിനോട് ചേര്‍ന്നിരിക്കുന്ന ഇവിടെ നിരവധി ആയുര്‍വേദ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. 30 ഏക്കര്‍ സ്ഥലത്താണ് ആരോഗ്യവന് തയ്യാറാക്കിയിരിക്കുന്നത്. പോട്ട് ഇറിഗേഷനിലൂടെയാണ് ജലസേചനം നടത്തുന്നത്. ഓരോ ചെടികളെയും പരിചയപ്പെടുത്താന്‍ പേര് എഴുതിവെച്ചിട്ടുണ്ട്.
ഭാരതത്തിന്റെ പരമ്പരാഗത ചികിത്സാ സബ്രദായങ്ങളും ആധുനീക ചികിത്സാ സബ്രദായങ്ങളും ചേര്‍ന്ന സംയോജിത ചികിത്സാ സബ്രദായമാണ് ശാന്തിഗിരി വെല്‍നസ് സെന്ററില്‍ ലഭിക്കുന്നത്. നര്‍മ്മദാ തീരത്ത് സഞ്ചാരികളായും അതിഥികളായും എത്തുന്ന നിരവധി പേര് പ്രതിദിനം ഇവിടം സന്ദര്ശിച്ചുവരുന്നു.
ആരോഗ്യവനം, ആരോഗ്യ കുടീരം.
17 ഏക്കര്‍ വിസ്തൃതിയിലുള്ള ആരോഗ്യ വനത്തില്‍ 380 വ്യത്യസ്ത ഇനത്തില്‍പ്പെട്ട അഞ്ചുലക്ഷത്തോളം സസ്യങ്ങളുണ്ട്. ശാന്തിഗിരി വെല്‍നസ് സെന്റര്‍ എന്ന പേരിലുള്ള പാരമ്പര്യ ചികിത്സ കേന്ദ്രമാണ് ആരോഗ്യ കുടീരം. ആയുര്‍വേദം, സിദ്ധ, പഞ്ചകര്‍മ്മ, യോഗ എന്നിവ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ ക്ഷേമ കേന്ദ്രമാണിത്.
ഏകതാ മാള്‍
രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം പ്രതിഫലിപ്പിക്കുന്ന,രാജ്യമെമ്പാടുമുള്ള കരകൗശലവസ്തുക്കളും പരമ്പരാഗത വസ്തുക്കളും 35,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ മാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വ്യത്യസ്ത സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന 20 എംപോറിയങ്ങള്‍ മാളിലുണ്ട്. കേവലം 110 ദിവസം കൊണ്ടാണ് ഈ മാള്‍ നിര്‍മ്മിച്ചത്.
ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക്
സാങ്കേതികവിദ്യ അധിഷ്ഠിതമായുള്ള ലോകത്തിലെതന്നെ പ്രഥമ ചില്‍ഡ്രന്‍സ് ന്യൂട്രിഷന്‍ പാര്ക്കിന് 35,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ‘ ഫലശാഖ ഗ്രഹം’, ‘പയോനഗരി’, ‘അന്നപൂര്‍ണ്ണ’, ‘പോഷണ്‍ പൂരന്’, ‘സ്വസ്ഥ ഭാരതം’ എന്നീ പേരുകളില്‍ കൗതുകകരമായ ആശയങ്ങളോട് കൂടിയ സ്റ്റേഷനുകളിലേക്ക് ഈ പാര്‍ക്കിനുള്ളിലൂടെ ഒരു ‘ന്യൂട്രി ട്രെയിന്‍’ സര്‍വീസ് നടത്തുന്നു. മിറര്‍ മെയ്സ്, 5D വെര്‍ച്ച്വല്‍ തിയേറ്റര്‍, ഓഗ്മെന്റഡ് റിയാലിറ്റി ഗെയിംസ് തുടങ്ങി വിദ്യാഭ്യാസ, വിനോദ പരിപാടികളിലൂടെ പോഷണത്തെ പറ്റിയുള്ള അവബോധം സൃഷ്ടിക്കുകയാണ് ഈ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: