ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നടക്കുന്ന മതതീവ്രവാദികളുടെ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യന്‍ ഫ്രാന്സിനൊപ്പമുണ്ടാകുമെന്ന് അദേഹം പറഞ്ഞു. ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയില്‍ കത്തിയുമായെത്തിയ ആള് നടത്തി ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചുള്ള ട്വീറ്റിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഫ്രാന്‍സിലെ സമീപകാല ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു, നീസിലുള്പ്പടെ ഫ്രാന്‍സില്‍ ഈയടുത്തുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും ഫ്രാന്‍സിലെ ജനതയുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു. തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യ ഫ്രാന്സിനൊപ്പമുണ്ടാവുമെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
അന്താരാഷ്ട്ര ക്രമത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളെ ഇന്ത്യ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ലോകത്തെ ഞെട്ടിച്ച ഒരു ഫ്രഞ്ച് അധ്യാപകന്റെ ജീവനെടുത്ത ക്രൂരമായ ഭീകരാക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ഫ്രാന്‍സിലെ ജനങ്ങളോടും ഞങ്ങള്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
അധ്യാപകന് സാമുവലിനെ കഴുത്തറത്ത് കൊന്ന സംഭവത്തിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ന് വീണ്ടും ഫ്രാന്‍സില്‍ മതതീവ്രവാദികള്‍ അക്രമം നടത്തിയിരുന്നു. ഫ്രാന്‍സിലെ നോത്ര ഡാമെ പള്ളിയില്‍ അതിക്രമിച്ചെത്തിയ ഭീകരന് മൂന്നു പേരെയാണ് വധിച്ചത്. ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റു രണ്ടു പേരെ കത്തിയുപയോഗിച്ച് കുത്തിയുമാണ് അക്രമി കൊലപ്പെടുത്തിയത്. കൊലയാളി അള്ളാഹു അക്ബര്‍ വിളിയോടെയായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നടന്നത് ഭീകരാക്രമണമാണെന്ന് മേയര്‍ ക്രിസ്റ്റ്യന്‍ എസ്ട്രോസി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: