ഈരാറ്റുപേട്ട: കേരളത്തിലെ പ്രധാനപ്പെട്ട അധികാര തസ്തികകളെല്ലാം മുസ്ലീം വിഭാഗം തട്ടിയെടുക്കുകയാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജേര്‍ജ്. 14 ജില്ലകളില്‍ ഏഴിലും മുസ്ലീം കളക്ടര്മാരാണുള്ളത്. ഇതെന്തുകൊണ്ടാണ് സംഭവിച്ചതെന്ന് എല്ലാവരും ആലോചിക്കണമെന്ന് അദേഹം പറഞ്ഞു. സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് അരുവിത്തുറ പള്ളിക്ക് സമീപം പിഎസ്സി നിയമനപ്രശ്നത്തില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ഉന്നത വിദ്യാഭ്യാസ വകുപ്പിലടക്കം സംസ്ഥാനത്തെ ഉന്നത അധികാര തസ്തികകള്‍ മുസ്ലിം സമുദായം തട്ടിയെടുക്കുകയാണ്. മന്ത്രി കെ ടി ജലീലിന്റെ കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥനെ പോലും കാണാനാവില്ല. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ പദവി തീരുമാനിക്കുന്ന സമയത്ത് ബി .ഇക്ബാലിന്റെ പേരാണ് ഇടത് പാര്‍ട്ടികള്‍ ഉന്നയിച്ചത്. ഒടുവില്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാന്‍സിലറാക്കിയതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്തെ 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും കത്തോലിക്കാ സഭയും വൈദികരും ചേര്‍ന്ന് തുടങ്ങിയതാണ്. പക്ഷേ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണെന്ന് പരിശോധിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: