ഹീറോ മോട്ടോര്‍ കോര്‍പ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍. കഴിഞ്ഞ ദിവസമാണ് ഭാരതത്തിലെ വാഹന പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി കമ്പനി മുന്നോട്ട് വന്നത്. ഇന്ത്യന്‍ വിപണിയില്‍ തിളങ്ങാനാകാതെ പോയതോടെയാണ് അമേരിക്കന്‍ ആഢംബര ക്രൂയിസര്‍ ബൈക്ക് നിര്‍മാണ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഭാരതം വിടാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഹരിയാനയിലെ ബാവലിലുള്ള കമ്പനിയുടെ നിര്‍മാണ യൂണിറ്റ് അടച്ചു പൂട്ടുകയാണെന്നും ഗുഡ്ഗാവിലെ സെയില്‍സ് ഓഫീസിന്റെ പ്രവര്‍ത്തനം ചുരുക്കുകയാണെന്നും കമ്പനി അറിയിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഹാര്‍ലി ഡേവിഡ്‌സണും ഹീറോയും സംയുക്തമായി രാജ്യത്ത് പ്രവര്‍ത്തിക്കുമെന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ഇനി ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ വില്‍ക്കും. ഹാര്‍ലി ബൈക്കുകളുടെ പാര്‍ട്‌സുകളും, അക്‌സെസറികളും, റൈഡിംഗ് ഗിയറുകളും ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെ ലഭിക്കും. ഇരു കമ്പനികളും ഇക്കാര്യത്തില്‍ കരാര്‍ ഒപ്പുവച്ചുകഴിഞ്ഞു.
ഭാരതത്തിലെ മുന്നിര വാഹന കമ്പനിയാണ് ഹീറോ മോട്ടോകോര്‍പ്പ്. പുതിയ കാരാര്‍ പ്രകാരം ഹീറോ മോട്ടോര്‍കോര്‍പ്പിന് ഹാര്‍ലി ഡേവിഡ്‌സണ്‍ എന്ന ബ്രാന്‍ഡ് നെയിമില്‍ പ്രീമിയം ബൈക്കുകള്‍ നിര്‍മിച്ച് വില്‍ക്കാനും സാധിക്കും. പുതിയ കരാര്‍ കമ്പനികള്‍ക്കും ഒപ്പം ഉപയോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ എന്ന ബ്രാന്‍ഡിന് ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ വിപുലമായ വിതരണ ശൃംഘല വഴി വാഹനം വില്‍ക്കാന്‍ സാധിക്കുമെന്നാതാണ് മറ്റൊരു സവിശേഷത.
1903 ല്‍ അമേരിക്കയിലെ വിസ്‌കോണ്‍സ് നഗരത്തിലെ മില്‍വാക്കിയില്‍ സ്ഥാപിതമായ ബൈക്ക് നിര്‍മാണ കമ്പനിയാണ് ഹാര്‍ലിഡേവിഡ്‌സണ്‍. സാമ്പത്തികമാന്ദ്യത്തെ അതിജീവിച്ച രണ്ട് പ്രധാന അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ഹാര്‍ലി ഡേവിഡ്സണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: