Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അന്നു പെയ്ത മഴയില്‍

അവളെ എന്തൊക്കെയോ ചിന്തകള്‍ അലട്ടിക്കൊണ്ടേയിരുന്നു. ജനാലയിലൂടെ അവള്‍ മഴയെ വീക്ഷിച്ചുകൊണ്ടിരുന്നു. എത്ര സൗന്ദര്യവതിയാണ് പ്രകൃതിയെന്ന് ഓര്‍ത്തു. ഇങ്ങനെയൊരു മഴക്കാലത്താണ് അവള്‍ പ്രകൃതിയെ എന്നെന്നേക്കുമായി ശപിച്ചത്. അവളുടെ ജീവിതം മാറ്റിമറിച്ചതും ഇതുപോലൊരു മഴക്കാലത്താണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 28, 2020, 07:19 pm IST
in Literature

അതിമനോഹരമായ പ്രകൃതി, ചെറിയ പുഷ്പങ്ങളുടെ ഇതളുകള്‍ മഞ്ഞുകണങ്ങളെപ്പോലെ താഴേക്ക് വീഴാന്‍ തുടങ്ങി. പക്ഷികള്‍ ചിറകടിച്ച് മുകളിലേക്ക് പറന്നുയര്‍ന്നു കൊണ്ടേയിരുന്നു. എങ്ങും സന്തോഷത്തിന്റെ പുത്തിരി വെട്ടം തെളിഞ്ഞു. പറഞ്ഞറിയിക്കാന്‍ പറ്റാത്തവിധമുള്ള സന്തോഷമായിരുന്നു. അവള്‍ മനസ്സില്‍ വിചാരിച്ചു; ”ഹോ… സമാധാനമായി, ആ മഴ തീര്‍ന്നല്ലോ!” അവള്‍ മഴയെ എന്നെന്നേക്കുമായി വെറുത്തു കഴിഞ്ഞിരുന്നു. മഴയും അതിന്റെ സൗന്ദര്യവും സംഗീതവുമെല്ലാം വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഒരു നാടന്‍ പെണ്‍കുട്ടി തന്നെയായിരുന്നു അവള്‍. പക്ഷേ ഇപ്പോള്‍…

അവളെ എന്തൊക്കെയോ ചിന്തകള്‍ അലട്ടിക്കൊണ്ടേയിരുന്നു. ജനാലയിലൂടെ അവള്‍ മഴയെ വീക്ഷിച്ചുകൊണ്ടിരുന്നു. എത്ര സൗന്ദര്യവതിയാണ് പ്രകൃതിയെന്ന് ഓര്‍ത്തു. ഇങ്ങനെയൊരു മഴക്കാലത്താണ് അവള്‍ പ്രകൃതിയെ എന്നെന്നേക്കുമായി ശപിച്ചത്. അവളുടെ ജീവിതം മാറ്റിമറിച്ചതും ഇതുപോലൊരു മഴക്കാലത്താണ്.  

പെട്ടന്ന് സ്വപ്‌നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പോലെ അവള്‍ വെളിയിലേക്കിറങ്ങി. അവള്‍ സന്തോഷത്താല്‍ തുള്ളിച്ചാടി. ”അമ്മു… അമ്മൂ… ഈ കുട്ടിയിത് എവിടാ?” അകത്തുനിന്ന് അവളുടെ മുത്തശ്ശി വിളിച്ചു. സ്‌നേഹത്തിന്റെയും, വാത്സല്യത്തിന്റെയും പ്രതീകമായിരുന്നു അവളുടെ മുത്തശ്ശി. അനാഥത്വത്തിന്റെ വിലയെന്തെന്ന് അറിയാന്‍ കഴിവുള്ളവളാണ്. അങ്ങനെയല്ലെങ്കില്‍ ഒരു അനാഥപെണ്‍കുട്ടിയെ എടുത്ത് വളര്‍ത്താനുള്ള മനസ്സ് ആ മുത്തശ്ശിക്ക് ഉണ്ടാകുമോ? സ്വന്തം മകളെപ്പോലെയാണ് അവര്‍ അമ്മുവിനെ വളര്‍ത്തുന്നത്. അമ്മു മുത്തശ്ശിയുടെ അരികിലേക്ക് എത്തി. അവളുടെ മനസ്സിലേക്ക് വേദന പെയ്തിതിറങ്ങുന്നതിനൊപ്പം പുറത്ത് മഴ ആര്‍ത്തലച്ചു. പ്രകൃതിയാണ് തന്നെ ചതിച്ച വില്ലനെന്ന് അവള്‍ മനസ്സില്‍ മന്ത്രിച്ചു. മറക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ ഓരോന്നായി മനസ്സിലേക്ക് ഇരച്ചെത്തി.  

അന്നും നല്ല മഴയായിരുന്നു. ആ മഴ പിന്നീട് വലിയ പ്രളയമായി മാറി. പ്രളയജലം ഗ്രാമത്തിലേക്ക് ഇരച്ചെത്തി. വളര്‍ത്തു മൃഗങ്ങളെ അടക്കം പ്രളയം കവര്‍ന്നു. കൂലിവേലക്കാരനായ അമ്മുവിന്റെ പിതാവ് കൊണ്ടുവരുന്ന പണമായിരുന്നു കുടുംബത്തിന്റെ നട്ടെല്ല്. പ്രളയം വന്നതോടെ അച്ഛന് തൊഴിലില്ലാതായി. ഇതോടെ കുടുംബം മുഴു പട്ടിണിയിലേക്ക് നീങ്ങി. പ്രളയത്തിനൊപ്പം ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ കവര്‍ന്നത് അവളുടെ ജീവന്റെ ജീവനായ അച്ഛനെയാണ്.  

മകള്‍ പട്ടിണി കിടന്ന് മരിക്കാതിരിക്കാന്‍ മകളെ മറ്റൊരു വീട്ടിലേല്‍പ്പിച്ച് പ്രളയത്തെ ഭയക്കാതെ അവളുടെ അമ്മ തൊഴില്‍ തേടിപ്പോയി. ദിവസം രണ്ട് കഴിഞ്ഞിട്ടും അമ്മ മകളെ തേടിയെത്തിയില്ല. പ്രളയം നാടിനെ ആകെ മുക്കി. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അമ്മുവിനെ നോക്കാന്‍ ഏല്‍പ്പിച്ച വീട്ടുകാര്‍ അവളെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചശേഷം നാടുവിട്ടു. ഇതോടെ അമ്മു തനിച്ചായി. തന്നേ തേടി അമ്മ വരുമെന്ന പ്രതീക്ഷയില്‍ ഓരോ നിമിഷവും അവള്‍ തള്ളി നീക്കി.  

ഒരു ദിവസം രാവിലെ അവളുടെ ചെവിയിലും ആ വാര്‍ത്ത എത്തി. അമ്മയുടെ ജീവനും പ്രളയം കവര്‍ന്നു. പ്രളയം ശമിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങി. ക്യാമ്പിലുണ്ടായിരുന്ന അനാഥ കുട്ടികളെയും ചിലര്‍ മടക്കത്തില്‍ ഒപ്പം കൂട്ടി. എന്തോ; അവളെ ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ക്യാമ്പില്‍ ഏകയായ അവള്‍ക്ക് കണ്ണീര്‍ പൊഴിക്കാനല്ലാതെ മറ്റെന്ത് ചെയ്യാനാകും.  

ക്യാമ്പില്‍ ഏകയായി അലഞ്ഞു നടന്ന ഒരു ദിവസം. പെട്ടന്ന് ഒരു സ്ത്രീ വന്നു പറഞ്ഞു, ”നിന്നെ കാണാന്‍ ആരോ വന്നിരിക്കുന്നു.” കണ്ണീരുണങ്ങിയ മുഖവുമായി ക്യാമ്പ് മുറിയിലേക്ക് അവള്‍ എത്തി. അമ്മുവിനുണ്ടായ ദുരന്തങ്ങള്‍ അറിഞ്ഞ് അവളെ ഒപ്പം കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയിരിക്കുകയാണ് ഒരു മുത്തശ്ശി. അവള്‍ക്ക് കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അന്ന് ആരംഭിച്ചതാണ്  മുത്തശ്ശിക്കൊപ്പമുള്ള ജീവിതം. ഇന്ന് അവളുടെ അച്ഛനും അമ്മയും ദൈവവുമെല്ലാം മുത്തശ്ശിയാണ്.  പുറത്ത് മഴ ശമിച്ച് തുടങ്ങിയിരിക്കുന്നു. അവളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ കണങ്ങള്‍ വീണു കൊണ്ടേയിരുന്നു.

അശ്വതി എം. ബാലചന്ദ്രന്‍

Tags: കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

Entertainment

ലവ് ജിഹാദിന്റെയും രാഷ്‌ട്രീയ ചൂഷണത്തിന്റെയും കൂട്ടബലാത്സംഗപരമ്പരയുടെയും കഥ പറയുന്ന ‘അജ്മീര്‍ 92’ വരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.