ബത്തേരി: നെല്‍ച്ചെടികള്‍ക്ക് വ്യാപകമായ രീതിയില്‍ ഓല കരിച്ചില്‍ രോഗം പിടിപെടുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. ബത്തേരി, നെന്മേനി, നൂല്‍പ്പുഴ പഞ്ചായത്തുകളിലെ പാടങ്ങളിലാണ് ഓലകരിച്ചിലും വേരുചീയലും കാരണം നെല്‍കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്നത്.
കതിര് ചാടിയതും ചാടാറായതുമായ നെല്‍ ചെടികളാണ് ഇത്തരത്തില്‍ നശിക്കുന്നത്. ആദ്യം ഓല പഴുത്തു തുടങ്ങും.പിന്നീടത് ഉണങ്ങി നശിക്കുകയാണ് ചെയ്യുന്നത്. കൂടാതെ വേരുകള്‍ ചീഞ്ഞും നശിക്കുയാണ്. ഇത് ഇത്തവണത്തെ വിളവിനെ സാരമായി ബാധിക്കുമെന്നാണ് കര്‍ഷകര്‍ ആശങ്കപെടുന്നത്. അതേ സമയം അമ്പത് ശതമാനത്തോളം കൃഷിനാശമുണ്ടായാലേ കൃഷിവകുപ്പില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കുകയുള്ളുവെന്നും കര്‍ഷകര്‍ പറയുന്നു.
ഇതിനു പുറമെ വന്യമൃഗശല്യം കൂടുന്നതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. ഇത്തവണ മുന്വര്ഷങ്ങളേക്കോള് കൂടുതല്‍ വയലുകളില്‍ നെല്‍കൃഷി ചെയ്തിട്ടുണ്ട്. ഇതില്‍ വര്‍ഷങ്ങളായി തരിശായ കിടന്ന വയലുകള്‍ വരെയുണ്ട്. എന്നാല്‍ ഫംഗസ് രോഗബാധ വന്നതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: