ന്യൂദല്‍ഹി: ലോക് ഡൗണിനു മേലുള്ള ഇളവുകള്‍ നവംബര്‍ 30 വരെ ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം.
സംസ്ഥാനങ്ങള്‍ക്ക് അകത്തേയ്ക്കും പുറത്തേയ്ക്കും ഉള്ള യാത്രകള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതല്ല..സംസ്ഥാനത്തിനകത്തേയ്ക്കും പുറത്തേക്കുമുള്ള ആളുകളുടെയോ ചരക്കുകളുടെയോ നീക്കങ്ങള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതല്ല. ഇത്തരം യാത്രകള്‍ക്ക് പ്രത്യേക അനുമതികളോ അനുവാദങ്ങളോ, ഇ – പെര്‍മിറ്റുകളോ ആവശ്യമില്ല
65 വയസ്സിനു മുകളില്‍ പ്രായമായവര്‍, മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ തുടങ്ങി ദുര്‍ബല അവസ്ഥയില്‍ ഉള്ള വ്യക്തികള്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണം.
ആരോഗ്യ പരമോ മറ്റ് അവശ്യ കാര്യങ്ങള്‍ക്കോ ആയല്ലാതെ ഇവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
കണ്ടയ്ന്മെന്റ് സോണുകളില്നവംബര് 30 വരെ ലോക്ഡൗണ്‍ തുടരും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി അതാത് ജില്ലാ ഭരണകൂടങ്ങള്‍ കണ്ടയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതാണ്. കണ്ടയ്ന്മെന്റ് സോണുകള്‍ ക്കുള്ളില് കൃത്യമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതാണ്. അവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇവയ്ക്കുള്ളില്‍ അനുവദിക്കൂ. സംസ്ഥാന ഭരണകൂടങ്ങള്‍, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവര്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇവ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും പങ്കുവയ്ക്കും
കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിക്കാതെ കണ്ടയ്ന് മെന്റ് സൊണുകള്ക്ക് പുറത്ത് യാതൊരുവിധ ലോക്ഡൗണ്‍ കളും( സംസ്ഥാന /ജില്ലാ/ ഉപജില്ല /നഗര/ഗ്രാമ തലത്തില്‍)ഏര്‍പ്പെടുത്താന്‍ പാടുള്ളതല്ല
സെപ്റ്റംബര്‍ 30 ന് പുറത്തിറക്കിയ ഉത്തരവ് മുതല്‍ കണ്ടയ്ന്മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ എല്ലാത്തരം പ്രവര്‍ത്തനങ്ങളും സാവധാനം പുനരാരംഭിച്ചു വന്നിരുന്നു . പ്രവര്‍ത്തന ചട്ടങ്ങള്‍ക്കു വിധേയമായി ചില നിയന്ത്രണങ്ങളോടു കൂടി കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ അടക്കമുള്ളവയ്ക്കും അനുമതിയും നല്‍കിയിരുന്നു. മെട്രോ റെയില്‍, ഷോപ്പിംഗ് മാളുകള്‍, ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ആരാധന കേന്ദ്രങ്ങള്‍, യോഗ പരിശീലന കേന്ദ്രങ്ങള്‍, ജിമ്മുകള്‍, സിനിമാശാലകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
രോഗ വ്യാപന സാധ്യത താരതമ്യേന ഉയര്‍ന്ന വിദ്യാലയങ്ങള്‍, ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സ്വകാര്യ സര്‍വകലാശാലകളില്‍ ഉള്ള പ്രവേശനം, നൂറുപേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ എന്നിവയില്‍ തീരുമാനങ്ങളെടുക്കാന്‍ സംസ്ഥാന/ കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങള്‍ക്ക് അനുമതിയും നല്‍കിയിരുന്നു. നിലവിലെ പ്രവര്‍ത്തന ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് സാഹചര്യം വിലയിരുത്തി അവര്‍ തീരുമാനങ്ങള്‍ എടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
സെപ്റ്റംബര്‍ 30 ലെ ഉത്തരവിന് ശേഷം ആഭ്യന്തര മന്ത്രാലയം താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിബന്ധനകളോട് കൂടി അനുമതി നല്‍കിയിരുന്നു
i. ആഭ്യന്തരമന്ത്രാലയ അനുമതിയോടുകൂടിയ അന്താരാഷ്ട്ര വിമാന യാത്രകള്‍
ii. കായികതാരങ്ങളുടെ പരിശീലനത്തിനായി സ്വിമ്മിംഗ് പൂളുകളുടെ ഉപയോഗം
iii. വ്യാപാര ആവശ്യങ്ങള്‍ക്കായി പ്രദര്‍ശനശാലകളുടെ ഉപയോഗം
iv. പരമാവധി ശേഷിയുടെ 50 ശതമാനം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് സിനിമാശാലകള്‍/തീയേറ്ററുകള്‍/ മള്‍ട്ടിപ്ലക്സുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം
v. ഹാളിന്റെ ശേഷിയുടെ 50 ശതമാനം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സാമൂഹിക,വിദ്യാഭ്യാസപര, കായിക,വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ. ഇവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 200 ല്‍ താഴെ ആയും നിജപ്പെടുത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: