കോഴിക്കോട്: ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി നടക്കുന്ന മാറാട് ഹിന്ദു ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന് ശ്മശാനം നിലനില്‍ക്കുന്ന അശോകപുരത്തുകാരുടെ ഐക്യദാര്‍ഢ്യം. ഇന്നലെ ഐക്യദാര്‍ഢ്യം അറിയിച്ച് ധര്‍ണ സംഘടിപ്പിച്ചു. പി. ബാലരാമന് ഉദ്ഘാടനം ചെയ്തു. പ്രക്ഷോഭത്തിന് നാട്ടുകാരുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നാട്ടുകാരുടെ ഹിതമറിയാത്ത വികസനം കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്മശാനം പൊളിച്ചു മാറ്റാന്‍ ശ്രമിച്ചവരാണ് ഇന്ന് വികസനത്തിന്റെ പേര് പറഞ്ഞ് രംഗത്തെത്തുന്നത്. പരമ്പരാഗത സംവിധാനം നിലനിര്‍ത്താന്‍ നാട്ടുകാര്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു മുഖ്യപ്രഭാഷണം നടത്തി.
പരിസരവാസികളുടെ ജനകീയ ഒപ്പുശേഖരണം ശ്മശാനത്തിനായി സ്ഥലം വിട്ടുനല്‍കിയ രാരുമീത്തില് കണാരുകുട്ടിയുടെ മകന്റെ മകന് രാരു മീത്തില്‍ ലതീഷ് ഉദ്ഘാടനം ചെയ്തു. ടി. സതീഷ് അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് അനില്‍ മായനാട്, പി.എം. ശ്യാംപ്രസാദ്, പി. സുബീഷ്, അജിതന്, അനീഷ് കുനിയില്‍ കാവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: