കോഴിക്കോട്: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുംനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സാമൂഹ്യപ്രതിരോധം തീര്‍ക്കണമെന്നും ഇതിന് യുവതികളടക്കമുള്ള സ്ത്രീ സമൂഹം മുന്നിട്ടിറങ്ങണമെന്നും ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് അഭിപ്രായപ്പെട്ടു. യുവമോര്‍ച്ച ജില്ലാ വനിതാനേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാളയാര്‍ ആവര്‍ത്തിക്കരുത്. ഓരോ പ്രദേശ ങ്ങളിലുമുണ്ടാകുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പ്രദേശികമായി ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊ ണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ മഹിളാ കോ – ഓര്‍ഡിനേറ്റര്‍ അമൃതബിന്ദു അദ്ധ്യക്ഷയായി. ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീര്‍, യുവമോര്‍ച്ച സംസ്ഥാന മഹിളാ കോ-ഓര്‍ഡിനേര്‍ അഡ്വ.എന്‍.പി. ശിഖ, ജില്ലാ പ്രസിഡന്റ് ടി. റെനീഷ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യമുരളി, യുവമോര്‍ച്ച മഹിളാ കോ – കോ-ഓര്‍ഡിനേറ്റര്‍ പുണ്യ രാജേഷ് എന്നിവര്‍ സംസാരിച്ചു.
















