ചെറുതോണി: വാഴത്തോപ്പ് കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ ശുദ്ധജലമെത്തിക്കുന്നതിനായി രണ്ട് പതിറ്റാï് മുമ്പ് ആരംഭിച്ച ജപ്പാന് കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു. ചെറുതോണി അണക്കെട്ടിന് സമീപം സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കില്‍ നിന്ന് മോട്ടറിന്റെയോ, ജനറേറ്ററിന്റെയോ സഹായമില്ലാതെ വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ചെറുതോണി, വഞ്ചിക്കവല, പേപ്പാറ വഴി വാഴത്തോപ്പിലേക്കും, തുടര്‍ന്ന് കഞ്ഞിക്കുഴി പഞ്ചായത്തിലേക്കും പെന്‍സ്റ്റോക്ക് മോഡലിലുള്ള പൈപ്പ് വലിക്കാനായിരുന്നു തീരുമാനം.
ഇതിനായി കോടിക്കണക്കിന് പണം ചെലവഴിച്ച് പൈപ്പ് വാങ്ങിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വെള്ളം സംഭരിക്കുന്നതിന് കേശമുനി, മണിയാറന്‍കുടി, പെരുങ്കാലാ, നെല്ലിപ്പുഴക്കവല എന്നിവിടങ്ങളില്‍ വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിക്കുകയും ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ഉയര്‍ന്ന സ്ഥലത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി ലക്ഷങ്ങള്‍ മുടക്കി മോട്ടോര്‍ പമ്പുസെറ്റുകളും വാങ്ങി.
ഒരു ഘട്ടം നിര്‍മ്മാണ പൂര്‍ത്തീകരണം നടന്ന തോട് കൂടി പരീക്ഷണ അടിസ്ഥാനത്തില്‍ വെള്ളം പമ്പിങ് ആരംഭിച്ചെങ്കിലും, നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ചത് മൂലം നിരവധി സ്ഥലങ്ങളില്‍ പൊട്ടി പാതി വഴിയില്‍ പ്രവര്‍ത്തനം നിലച്ചു. വാട്ടര്‍ അതോറിറ്റിയില്‍ ജോലിയും സൗജന്യമായി കുടിവെള്ളവും നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പമ്പ് ഹൗസും, വാട്ടര്‍ ടാങ്കും നിര്‍മ്മിക്കുന്നതിന് പലരില്‍ നിന്നും സൗജന്യമായാണ് ഭൂമി എഴുതി വാങ്ങിയത്.
തുടര്‍ന്ന് നിര്‍മ്മാണ ചുമതലയുള്ള കരാറുകാരന് പണം നല്‍കിയില്ലെന്ന കാരണം പറഞ്ഞ് പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു. ഇതോടെ രണ്ട് പഞ്ചായത്തുകളിലായി ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ് തുടക്കത്തില്‍ തന്നെ നിലച്ചത്. പദ്ധതിക്കായി വാങ്ങിയ മോട്ടോറും, പമ്പുസെറ്റുകളുമെല്ലാം വിവിധ ഇടങ്ങളിലായി തുരുമ്പ് എടുത്ത് നശിക്കുകയാണ്. കെട്ടിടവും പമ്പ് ഹൗസും കാടുകയറി നാശത്തിന്റെ വക്കിലാണ്. ജലവിതരണ വകുപ്പിന് കീഴില്‍ ജപ്പാന് സര്‍ക്കാരിന്റെ സഹായത്തോടെ ആവിഷ്കരിച്ച ഈ പദ്ധതിയുടെ തുടര്‍ നിര്‍മ്മാണം നിലച്ചിട്ട് ഇപ്പോള്‍ രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്.
ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്ന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: