കൊല്ലം: കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള ഭൂമി തിരിച്ചെടുക്കാത്ത മേയറുടെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കടപ്പാക്കടയില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. കൊല്ലം പട്ടണത്തിന്റെ വികസന പദ്ധതിയായ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന് വേണ്ടി റെയില്‍വേ നല്‍കിയ ഭൂമി അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം ആവശ്യപ്പെട്ടു. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന കോര്‍പ്പറേഷന്‍ അധികാരികളെ വെള്ളപൂശി സംരക്ഷിക്കുകയാണ് ഇടതുപാര്‍ട്ടികള്‍. ഒരേക്കര്‍ 37 സെന്റ് സ്ഥലം അല്ല ഒരേക്കര്‍ 44 സെന്റ് സ്ഥലം ആണ് കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുളളത്. സ്വകാര്യവ്യക്തിയില്‍ നിന്ന് കൈയേറിയ ഭൂമി തിരിച്ചെടുക്കാന്‍ അടിയന്തരനടപടി സ്വീകരിക്കാതെ, അഴിമതിക്ക് നേതൃത്വം നല്‍കിയവരെ മഹത്വവത്കരിക്കുന്ന സിപിഐ നിലപാട് കൊല്ലത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കടപ്പാക്കട ഏരിയ പ്രസിഡന്റ് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലം മണ്ഡലം ട്രഷറര്‍ കൃഷ്ണകുമാര്‍, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ധനീഷ്, മണ്ഡലം ജനറല്‍സെക്രട്ടറി ബിനോയ് മാത്യൂസ്, വൈസ്പ്രസിഡന്റ് സജിന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അനന്ദു, അഭിനസ് എന്നിവര്‍ സംസാരിച്ചു. നേതാക്കളായ അര്‍ജുന്‍മോഹന്‍, വിഷ്ണു, കൃപ, സനല്‍, മനുലാല്‍, വിനോദ്, വിഷ്ണു, രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: