കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ അമ്മ കുഞ്ഞുമായി അഷ്ടമുടിക്കായലില്‍ ചാടി. പെരിനാട് സ്വദേശി രാഖിയാണ് മൂന്നു വയസ്സുള്ള മകന്‍ ആദിയുമായി കായലില്‍ ചാടിയത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
കഴിഞ്ഞ ദിവസം കാണാതായ ചെറുമൂട് ഇടവട്ടം രമാനിലയത്തിൽ രാഖി (21) മകൻ ആദി(3) എന്നിവരുടെ മൃതദേഹം കൈതകോടി പാലക്കടവ് ജയന്തികോളനിക്ക് സമീപമുള്ള കായലിൽ നിന്നും കുണ്ടറ പോലീസും ഫയർഫോഴ്‌സ് യൂണിറ്റും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാവിലെ രാവിലെ പത്ത് മണിയോടെയാണ് യുവതി കുഞ്ഞിനേയും കൊണ്ട് കായലിൽ ചാടിയത്. ഞായറാഴ്ചയോടെ അമ്മയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും കാണാതായത് കുടുംബപ്രശ്നങ്ങളാണെന്നാണ് പ്രാഥമിക വിവരം.
പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: