കൊച്ചി: ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ചര്‍ച്ച ചെയ്തതു വിവാദമായപ്പോള്‍ ക്രിസ്ത്യന്‍ സഭാ നേതാക്കളേയും സന്ദര്‍ശിച്ച് പിന്തുണ തേടാന്‍ പോയ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് സഭാ നേതൃത്വത്തില്‍നിന്ന് കിട്ടിയത് കടുത്ത വിമര്‍ശനം. കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു ഹസന് കത്തോലിക്കാ ബിഷപ്പുമാരുമായി കണ്ടത്.
ചര്‍ച്ചകള്‍ക്കു ശേഷം സഭയുടെ പിന്തുണ യുഡിഎഫിന് ലഭിച്ചുവെന്നും കൂടിക്കാഴ്ച ഫലപ്രദമായെന്നും മറ്റും കണ്‍വീനര്‍ ഹസന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വാസ്തവം അതല്ല. ചര്‍ച്ചയില്‍ കണ്‍വീനര്‍ ഹസനെ ബിഷപ്പുമാര്‍ വെള്ളംകുടിപ്പിച്ചുവെന്നാണ് വിവരം.
സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ബിഷപ് ആന്‍ഡ്രൂസ് താഴത്ത് എന്നിവരുമായാണ് യുഡിഎഫ് കണ്‍വീനര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ക്രിസ്തീയ സഭയും വിശ്വാസികളും നേരിടുന്ന പ്രശ്നങ്ങള്‍ സഭ നിരത്തി. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ അര്‍ഹിക്കുന്ന സഹായം കിട്ടാത്തത്, വിദ്യാഭ്യാസ രംഗത്തെ വിവേചനങ്ങള്‍ മൂലം സഭയുടെ സ്കൂളുകള്‍ക്കുള്ള പ്രതിസന്ധി, ക്രിസ്തീയ സമുദായം നേരിടുന്ന ലൗ ജിഹാദ് വിഷയം തുടങ്ങിയവ ബിഷപ്പുമാര്‍ നിരത്തി. യുഡിഎഫ് ഭരണകാലത്തും, തെരഞ്ഞെടുപ്പിനു മുമ്പ് ഈ വിഷയത്തില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും കുറ്റപ്പെടുത്തി. സഭയുടെ രാഷ്ട്രീയ പിന്തുണക്കാര്യത്തില് യുഡിഎഫ് അമിത വിശ്വാസം സൂക്ഷിക്കേണ്ടെന്ന സന്ദേശമാണ് ബിഷപ്പുമാര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: