ന്യൂദല്‍ഹി: പാക്കിസ്ഥാനെ ഗ്രേ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ പിന്തുണച്ചത് ഇസ്ലാമിക രാഷ്ട്രമായ തുര്‍ക്കി മാത്രം. ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്കുന്നതു തടയുന്നതിനുള്ള രാജ്യാന്തര സംഘടനയായ എഫ്എടിഎഫിന്റ ഗ്രേ പട്ടികയില്‍ പാക്കിസ്ഥാന് തുടരുമെന്ന് കഴിഞ്ഞ ദിവസം സംഘടനയുടെ വെര്‍ച്വല്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. 2021 ഫെബ്രുവരി വരെ ലിസ്റ്റില്‍ തുടരേണ്ടിവരും. 2018ലാണ് ആദ്യം ഉള്‍പ്പെടുത്തിയത്.
സംഘടന നിര്‍ദേശിച്ച പ്രധാനപ്പെട്ട 21 തീരുമാനങ്ങളില്‍ ആറെണ്ണം പാലിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ല. പട്ടികയില്‍ തുടരുന്നതോടെ ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും ഉള്‍പ്പെടെ അന്താരാഷ്ട്ര സഹായങ്ങളൊന്നും അവര്‍ക്ക് ലഭിക്കില്ല.
അതേസമയം, പാക്കിസ്ഥാനു വേണ്ടി പല രാജ്യാന്തര വേദികളിലും ഇടപെടുന്ന ചൈനയും മലേഷ്യയും എഫ്എടിഎഫ് യോഗത്തില്‍ പിന്തുണച്ചില്ലെന്നതും ശ്രദ്ധേയമായി. തുര്‍ക്കി, പാക്കിസ്ഥാന്, മലേഷ്യ എന്നിവ ചേര്‍ന്ന് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ പുതിയ ഇസ്ലാമിക അച്ചുതണ്ടിന് ശ്രമിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ തിരിച്ചടി. ഭീകരതയ്ക്ക് ശക്തമായ പിന്തുണ നല്കുന്ന രാഷ്ട്രങ്ങള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക്ഫോഴ്സിന്റെ (എഫ്എടിഎഫ്) നടപടി. ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതിന് എഫ്എടിഎഫ് പ്രസിഡന്റ് മാര്‍ക്കസ് പ്ലേയര്‍ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്കി.
അതേസമയം, ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കാത്തതില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ജമ്മു കശ്മീരിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകതയ്ക്ക് ഒത്താശ ചെയ്യുന്നത് പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമായാണ് എഫ്എടിഎഫ് നടപടിയെ നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നച്. സൈന്യത്തിന്റെ റിമോട്ട് കണ്ട്രോള് ഭരണമാണ് പാക്കിസ്ഥാനില്ലെന്ന് യുഎന്‍ ഉദ്യോഗസ്ഥരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: