കോട്ടയം: ജമാ അത്തെ ഇസ്ലാമി – കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്ത് രംഗത്തുവന്ന സിപിഎമ്മിന്റെ നിലപാട് കാപട്യം. ഇസ്ലാമിക രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമിയെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതേ ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സിപിഎമ്മാണെന്നത് മറച്ചുവെച്ചാണ് ഇപ്പോഴത്തെ മതേതര പ്രസംഗം. അവരുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇപ്പോഴും പലയിടങ്ങളിലും സിപിഎം ഭരണം പങ്കിടുന്നുണ്ട്.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിച്ചത്. കീഴുപറമ്പ്, മൊറയൂര്‍, കൂട്ടില്‍, കൂട്ടിലങ്ങാടി, കുറുവ, വെട്ടം, തലക്കാട്, കല്പകഞ്ചേരി, എ.ആര്. നഗര്‍, പറപ്പൂര്, കണ്ണമംഗലം, ചീക്കോട്, പൊന്മള, തൃക്കലങ്ങോട്, മക്കരപറമ്പ്, മേലാറ്റൂര്‍, തിരുനാവായ, ഒതുക്കുങ്ങല്‍, തുവ്വൂര്‍, പെരുവള്ളൂര്‍, ചെറുകാവ്, മഞ്ചേരി, പെരുമ്പടപ്പ് (മലപ്പുറം), വേളം, വാണിമേല്‍, മരുതോങ്കര, നടുവണ്ണൂര്‍, തുറയൂര്‍, കൊടുവള്ളി, പുതുപ്പാടി, പെരുവയല്‍, ചാത്തമംഗലം, കോടഞ്ചേരി, കാരശ്ശേരി (കോഴിക്കോട്) എന്നിവിടങ്ങളില്‍ പരസ്യമായി സഖ്യമുണ്ടാക്കി. മുക്കം നഗരസഭയിലും കൊടിയത്തൂര്‍ പഞ്ചായത്തിലും ഭരണത്തിലെത്തി. ചങ്ങരോത്ത് പഞ്ചായത്തില്‍ ഒരുമിച്ച് മത്സരിച്ച് മുഖ്യ പ്രതിപക്ഷമായി.
ആലപ്പുഴയില്‍ അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളില്‍ ധാരണയുണ്ടാക്കി. രണ്ടിടത്തും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഓരോ അംഗങ്ങളെ ലഭിച്ചു. എല്‍ഡിഎഫുമായി ഭരണം പങ്കിടുന്നുമുണ്ട്. തൃശൂര്‍ മതിലകം ബ്ലോക്കിലും പാലക്കാട് നഗരസഭയിലും പിരായിരി, ആലത്തൂര്‍ പഞ്ചായത്തുകളിലും ഓരോ അംഗങ്ങളെ വീതം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചു. വളപട്ടണം പഞ്ചായത്തില്‍ ഒരു സീറ്റില്‍ ജയിച്ചു. ധാരണ പ്രകാരമുള്ള വാര്‍ഡുകളിലും ബ്ലോക് ഡിവിഷനിലും സിപിഎമ്മും വിജയിച്ചു. മുസ്ലിം സമുദായത്തില്‍ അത്രയൊന്നും സ്വാധീനമില്ലാത്ത ജമാ അത്തെ ഇസ്ലാമിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ മുന്നില്‍നിന്നത് സിപിഎമ്മാണ്. ഇപ്പോഴത് കോണ്‍ഗ്രസ് ഏറ്റെടുത്തു. തീവ്ര മുസ്ലിങ്ങളെ നഷ്ടപ്പെട്ടതിലുള്ള വിഷമം മാത്രമാണ് സിപിഎമ്മിന്റേത്. ‘മൗദൂദി’ ബന്ധത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ് ഇരുമുന്നണികളും
പ്രതികരിക്കാൻ ഇവിടെ എഴുതുക: