തിരുവനന്തപുരം: കൊറോണ വൈറസിന്റെ മറവില്‍ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനി സ്പ്രിങ്കഌറിന് കൈമാറിയത് ഗുരുതര വീഴ്ചയെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. നിയമവകുപ്പിന്റെ അടക്കം അനുമതി ഇല്ലാതെ കരാറിലേര്‍പ്പെട്ടത് നടപടികളിലെ ക്രമക്കേടെന്നും സമിതി കണ്ടെത്തി.
കരാറിന് മുമ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടാത്തതും നിയമ സെക്രട്ടറിയുടെ ഉപദേശം ആരായാത്തതും നടപടിക്രമത്തിലെ വീഴ്ചയാണ്. 1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിങ്കഌറിന് ലഭ്യമായി. ഇവ തിരികെ സി ഡിറ്റിന് കൈമാറി. എന്നാല്‍ സ്പ്രിങ്കഌ അത് പകര്‍പ്പെടുത്തോ മറ്റ് രീതിയില്‍ ഉപയോഗിച്ചോ എന്ന് പരിശോധിക്കാന്‍ നിയമപരമായോ സാങ്കേതികപരമായോ കഴിയില്ല. കാരണം കരാറില്‍ അത്തരത്തിലൊരു ധാരണ ഉണ്ടാക്കിയിട്ടില്ല. സ്പ്രിങ്കഌ നല്‍കിയ വിശകലന സോഫ്റ്റ്‌വെയര്‍ സംസ്ഥാനത്ത് ഉപയോഗിച്ചിട്ടില്ല. അതിന് മുന്നേ ആണ് ആരോഗ്യവിവരങ്ങള്‍ കൈമാറിയത്.
കരാറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തതും ഒപ്പിട്ടതും മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആണ്. കരാറിലെ നിബന്ധനകളിലും ഗുരുതര വീഴ്ചകളുണ്ടെന്നും സമിതി കണ്ടെത്തി. വിവരച്ചോര്‍ച്ച ഉണ്ടാകുന്നത് കണ്ടെത്താന്‍ സര്‍ക്കാരിന് നിലവില്‍ സംവിധാനങ്ങളില്ലെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന്‍ നമ്പ്യാരും സൈബര്‍ സുരക്ഷാവിദഗ്ധന്‍ ഗുല്‍ഷന്‍ റോയിയും അടങ്ങിയ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സ്പ്രിങ്കഌറുമായി കരാറിലെത്തിയതിലെ വീഴ്ചകള്‍ എണ്ണി പറഞ്ഞിരിക്കുന്നത്.
സ്പ്രിങ്കഌ മേധാവിയായ മലയാളി റാഗി തോമസ് അടക്കമുള്ളവരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി കമ്മിറ്റി വിവരശേഖരണം നടത്തിയിരുന്നു. സുപ്രധാന വിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് വിദഗ്ധസമിതി മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ ചോരാതിരിക്കാന്‍ സി ഡിറ്റിനെയും ഐ.ടി വകുപ്പിനെയും സാങ്കേതികമായി കൂടുതല്‍ ശക്തമാക്കണം, സി ഡിറ്റ് ജീവനക്കാര്‍ക്ക് കാലാകാലങ്ങളില്‍ പരിശീലനം നല്‍കണം, സര്‍ക്കാരിന്റെ ഡിജിറ്റല്‍ സാങ്കേതിക വിദ്യാ മേഖല ശക്തമാക്കണം, സൈബര്‍ സുരക്ഷ ഓഡിറ്റിനായി വൈദഗ്ധ്യമുള്ള കമ്പനികളെ എംപാനല്‍ ചെയ്യണം എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍.
സ്പ്രിങ്കഌറുമായുള്ള സംസ്ഥാനസര്‍ക്കാരിന്റെ കരാര്‍ കേന്ദ്ര നിയമങ്ങള്‍ക്കെതിരാണെന്നും സര്‍ക്കാര്‍ പുറത്തുവിട്ട രേഖപോലും വ്യാജമാണെന്നും കരാറിന് പിന്നില്‍ ആരോഗ്യ വിവര വില്‍പ്പനയാണെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവയെല്ലാം ശരിവയ്‌ക്കുന്നതാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: