കോഴിക്കോട്: 21 മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാര്‍ പ്രതിഷേധ വുമായി രംഗത്ത്. ശമ്പളക്കുടിശ്ശിക തീര്‍ത്ത് നല്‍കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഓഫീസിന് മുന്നില്‍ സാലറി ചലഞ്ച് എന്ന പേരിലാണ് സമരം.
21 മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ചിറക്കല്‍ ശാസ്താംകോട്ടം ക്ഷേത്ര മേല്‍ശാന്തി പെരികമന കൃഷ്ണപ്രസാദ് നമ്പൂതിരി, മാക്കന്തേരി മധു നമ്പൂതിരി എന്നിവരാണ് പ്രതിഷേധവുമായി എത്തിയത്.
ക്ഷേത്ര ജീവനക്കാരായ ശാന്തി, കഴകം, വാദ്യം, അടിച്ചുതളി, വഴിപാട് ക്ലര്‍ക് എന്നീ തസ്തികാ ജീവനക്കാര്‍ക്ക് മാസങ്ങളും വര്‍ഷങ്ങളുമായി ശമ്പളക്കുടിശ്ശിക വരുത്തുന്ന അനാസ്ഥയ്ക്കെതിരെ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസുവിന് നേരിട്ട് പരാതി നല്‍കിയിരുന്നു. എന്നിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: