ന്യൂദല്‍ഹി : ഉത്സവ സീസണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ഇന്നുചേര്‍ന്ന് മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. 30 ലക്ഷത്തോളംവരുന്ന നോണ്‍ ഗസറ്റഡ് ജീവനക്കാണ് ബോണസിന്റെ ആനുകൂല്യം നിലവില്‍ ലഭിക്കുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
ഉല്‍പ്പാദന ക്ഷമതയെ അടിസ്ഥാനമാക്കിയുളള ബോണസ് നല്‍കാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗവുംം അംഗീകാരം നല്‍കുകയായിരുന്നു. 3,737 കോടി രൂപയാണ് ബോണസിനായി കേന്ദ്രം ചെലവഴിക്കുന്നത്. ഒറ്റത്തവണയായാണ് ബോണസ് നല്‍കുക. വിജയദശമി ദിനത്തിന് മുന്‍പ് നേരിട്ട് പണം ഒറ്റത്തവണയായി ജീവനക്കാര്‍ക്ക് കൈമാറും.
റെയില്‍വേ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവനക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: