കോഴിക്കോട്: മാവൂര്‍ റോഡ് ചാളത്തറ ശ്മശാനത്തില്‍ പരമ്പരാഗത ശവസംസ്ക്കാരം നിര്‍ത്തലാക്കിയത് ഹിന്ദുമത സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് കേരള പത്മശാലിയ സംഘം കോഴിക്കോട് താലൂക്ക് ജനറല്‍ സെക്രട്ടറി കാളക്കണ്ടി അരുണ്‍കുമാര്‍. ക്ഷേത്രക്കുളത്തില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതിയും ഹിന്ദുവിരുദ്ധ നീക്കത്തിന്റെ ഭാഗമാണ്. ഈ ഹിന്ദുവിരുദ്ധത തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുഐക്യവേദി സംഘടിപ്പിക്കുന്ന സായാഹ്ന പ്രതിഷേധത്തിന്റെ ഒന്‍പതാം ദിവസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുഐക്യവേദി കുന്ദമംഗലം മേഖല സെക്രട്ടറി വി. പ്രകാശന് അദ്ധ്യക്ഷനായി. കോഴിക്കോട് താലൂക്ക് ജനറല്‍ സെക്രട്ടറി എം.സി. ഷാജി മുഖ്യപ്രഭാഷണം നടത്തി. അഴിമതിയുടെ ആള്‍രൂപങ്ങളായി കോര്പ്പറേഷന് ഭരണാധികാരികളും ഭരിക്കുന്ന പാര്‍ട്ടി നേതാക്കളും മാറിയിരിക്കുന്നു. തൊഴിലാളി പാര്‍ട്ടി ഇന്ന് തൊഴിലാളികളെ മറന്ന് മുതലാളിമാരുടെ പാദസേവകരായി മാറിയിരിക്കുകയാണ്. ശ്മശാന തൊഴിലാളികളെ കോര്പ്പറേഷന് തൊഴിലാളികളായി അംഗീകരിക്കാന്‍ തയ്യാറാകണമെന്നും എം.സി. ഷാജി പറഞ്ഞു.
പി. ഷിനോജ്, എം. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ഇന്ന് നടക്കുന്ന സായാഹ്ന പ്രതിഷേധം തമിഴ് വിശ്വകര്‍മ്മ സമൂഹം സംസ്ഥാന സെക്രട്ടറി ജി. മഹാദേവന് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി ചെങ്ങോട്ട്ക്കാവ് പഞ്ചായത്ത് കമ്മറ്റി നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: