പുനലൂര്‍: കര്‍ണാടക ബിജെപി ലീഗല്‍ സെല്‍ കണ്‍വീനറും സമന്വയ വൈസ് പ്രസിഡന്റുമായിരുന്ന പണ്ടുനലൂര്‍ കരവാളൂര്‍, കാവേരിയില്‍ അഡ്വ: ബി.എസ്. പ്രമോദിന്റെ ദേഹവിയോഗത്തിലൂടെ നഷ്ടമായത് ബെംഗളൂരു മലയാളികള്‍ക്കിടിയിലെ പരിചിതമുഖം. 20 വര്‍ഷമായി കര്‍ണാടക ഹൈക്കോടതി അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്ന പ്രമോദ് ബെംഗളൂരു ആര്‍ടി നഗര്‍ കനകനഗറിലായിരുന്നു താമസം.ബെംഗളൂരുവിലെ ബിജെപി മലയാളി മുഖങ്ങളില്‍ പ്രമുഖനായിരുന്നു അഡ്വ. ബി.എസ്. പ്രമോദ്.
കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ ബെംഗളൂരുവില്‍ എത്തുമ്പോള്‍ ആതിഥ്യം അരുളാന്‍ മുന്നില്‍ പ്രമോദ് ഉണ്ടാകുമായിരുന്നു. ബെംഗളൂരു മലയാളികളുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും പരിഹരിക്കാന്‍ പ്രമോദ് മുന്‍കൈയെടുത്തിരുന്നു. കര്‍ണാടക രാഷ്ട്രീയവിഷയത്തില്‍ മലയാള ദൃശ്യമാധ്യമങ്ങളില്‍ ബിജെപിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത് ശക്തമായ വാദമുഖങ്ങള്‍ ഉയര്‍ത്താനും പ്രമോദിനു സാധിച്ചിരുന്നു.
ഏതാനും വര്‍ഷങ്ങളായി കര്‍ണാടക ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്ലീഡറായിരുന്ന പ്രമോദിന്റെ ദേഹവിയോഗം ബെംഗളൂരു മലയാളികള്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്.
ആര്‍ടി നഗര്‍ നണ്ടിര്മാല്യം ബാലഗോകുലത്തില്‍ പങ്കെടുത്ത് കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ പണ്ടാഠഭാഗങ്ങള് പകര്‍ന്നു കൊടുക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ജന്മഭൂമി ബെംഗളൂരു എഡിഷന് തുടങ്ങുന്നതില്‍ പ്രമോദ് വലിയ പങ്കുവഹിച്ചിരുന്നു.
ജീവിതത്തിന്റെ കൂടുതല്‍ സമയവും ബെംഗളൂരുവിലായിരുന്നെങ്കിലും പുനലൂരിലും പ്രമോദിന് ഏറെ സുഹൃത്തുക്കളുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പുനലൂര്‍ നെല്ലിപ്പള്ളി എല്‍പിഎസിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം പുനലൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലുമായിരുന്നു. ഭാര്യ മോഷയ്ക്കും മക്കളായ അശ്വിന് കൃഷ്ണ, അര്‍ണവ് കൃഷ്ണ എന്നിവര്‍ക്കൊപ്പം ബെംഗളൂരുവില്‍ താമസിക്കുമ്പോഴും കരവാളൂരില്‍ വീടുവയ്ക്കണമെന്നുള്ളത് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഹൈസ്കൂള്‍ വിദ്യാഭ്യാസകാലത്തെ സുഹൃത്തുക്കളുടെ ഒത്തുചേരലിന് പ്രമോദ് മുന്കൈയെടുത്തുവരിയായിരുന്നുവെന്ന് പ്രമോദിന്റെ സഹപാഠിയും പുനലൂര്‍ മുന്‍ നഗരസഭ കൗണ്‍സിലറുമായ ജിജി കടവില്‍ പങ്കുവച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ശക്തമായ നടുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയത്.
തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. രോഗം വഷളായതോടെ തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. സംസ്കാരം ഇന്നലെ രാവിലെ 11ന് പുനലൂര്‍ കരവാളൂരിലുള്ള അനുജന് പ്രദീപിന്റെ വീട്ടുവളപ്പില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: