തിരുവനന്തപുരം: സ്വര്‍ണ്ണക്കേസില്‍ പ്രതിയായ സ്വപ്ന സുരേഷിനെ അറിയില്ലന്ന് തുടക്കത്തില്‍ പറഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് പിന്നീട് മാറ്റി പറഞ്ഞിരുന്നു. കോണ്സലേറ്റിലെ ജീവനക്കാരി എന്ന നിലയില്‍ കണ്ടിട്ടുണ്ട് എന്നായി. വെറും കാണല്‍ മാത്രമായിരുന്നില്ല അടുത്തറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി വ്യക്തമാക്കുന്നത്. സ്പനയുടെ അച്ഛന് മരിച്ചപ്പോള്‍ നേരിട്ടു വിളിച്ചാണ് മുഖ്യമന്ത്രി അനുശേചനം അറിയിച്ചത്.
മുഖ്യമന്ത്രിയുമായുള്ളത് ഔദ്യോഗികബന്ധം മാത്രമെന്ന് അവകാശപ്പെടുന്ന സ്വപ്ന സുരേഷിന്റെ മൊഴിയില്‍, ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയപ്പോള്‍ സ്വീകരിക്കേണ്ടവിധം ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതായും പറയുന്നുണ്ട്.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി.ജലീലും നിരവധി തവണ കോണ്‍സുലേറ്റിലെത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരന് സരിത്തും മൊഴി നല്കി.
കടകംപള്ളി സുരേന്ദ്രന് മകന് യുഎഇയില്‍ ജോലി തരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് എത്തിയത്. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരും കോണ്‍സുലേറ്റില്‍ നിരവധി തവണ വന്നിരുന്നു. സംഭാവനയും വന്‍ തോതില്‍ ഖുര്‍ ആന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് എത്തിയതെന്നും സരിത്ത് എന്‍ഫോഴ്സ്മെന്റിന് നല്കിയ മൊഴിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: