Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.സി. ജോര്‍ജിനെതിരെയും ആരോപണം; ബാര്‍കോഴ റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നത് മാണിക്കെതിരായ കോണ്‍ഗ്രസ്-സിപിഎം അച്ചുതണ്ട്

എളമരം കരീമുമായി ബന്ധപ്പെട്ട ചക്കിട്ടപ്പാറ വിജിലന്‍സ് കേസ്, പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന്‍ കാസര്‍കോട് ഒരു ബന്ധുവിന് മിച്ചഭൂമി പതിച്ച് നല്‍കിയത്, വിഎസിന്റെ മകന്‍ അരുണിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയെല്ലാം രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ നിലച്ചു

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Oct 20, 2020, 09:26 am IST
in Kerala

കോട്ടയം: ബാര്‍ കോഴയുടെ പ്രഭവകേന്ദ്രം എറണാകുളത്ത്. കെ.എം. മാണിക്കെതിരെ ഉയര്‍ന്ന ബാര്‍കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയ ഏഴംഗ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.  

കോണ്‍ഗ്രസിലെ ഐ വിഭാഗവും സിപിഎമ്മിലെ ഒരു വിഭാഗവും കൈകോര്‍ത്തുള്ള നീക്കങ്ങളാണ് ബാര്‍കോഴ വിഷയത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിനു വേണ്ടി കെ.എം. മാണിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി സൃഷ്ടിക്കപ്പെട്ടതാണ് കോഴയാരോപണമെന്നും വിശദീകരിക്കുന്നുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് 30 പേജും 40 പേജ് അന്നത്തെ സര്‍ക്കാര്‍ ഉത്തരവുകളും ചേര്‍ത്തുള്ള അന്വേഷണ റിപ്പോര്‍ട്ട് സമിതി അധ്യക്ഷന്‍ സി.എഫ്. തോമസ് എംഎല്‍എ ആണ് സമര്‍പ്പിച്ചിരിക്കുന്നത്. മറ്റൊരു രസകരമായ കാര്യം കേരളാ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയ ബാര്‍ കോഴ ആരോപണം അന്വേഷിച്ച ഏഴംഗ കമ്മീഷനിലെ ഒരാള്‍പോലും ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസില്‍ ഇല്ല എന്നതാണ്. പാര്‍ട്ടി കമ്മീഷനുവേണ്ടി  സ്വകാര്യ ഏജന്‍സിയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെങ്കിലും കമ്മീഷന്‍ അധ്യക്ഷനായ സി.എഫ്. തോമസ് എംഎല്‍എ ഒപ്പിട്ടാണ് പാര്‍ട്ടി നേതൃത്വത്തിന് 2016 മാര്‍ച്ച് 31ന് നല്‍കിയത്.

പൂഞ്ഞാറുകാരനായ ഒരു വ്യക്തിയുടെ എറണാകുളത്തെ വീട്ടില്‍ ഫ്രെയിം ചെയ്യപ്പെട്ടതാണ്  ബാര്‍കോഴ കേസ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രമേശ് ചെന്നിത്തല, ജോസഫ് വാഴ്‌യ്‌ക്കന്‍, പി.സി. ജോര്‍ജ്ജ്, അന്നത്തെ വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ് എന്നിവരായിരുന്നു ഈ പദ്ധതിക്ക് പിന്നില്‍. ടെലിവിഷനില്‍ തെറിവിളിക്കുകയും അതേസമയം തന്നെ ബാര്‍ ഉടമകളുടെ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശുമായി രഹസ്യ ധാരണയുമാണ് പി.സി. ജോര്‍ജിന് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനാണ്. കെ. എം. മാണിയെ സഹായിക്കാനെന്ന വ്യജേന കോണ്‍ഗ്രസ് നേതാക്കളുടെ മനോധര്‍മ്മം അനുസരിച്ചാണ് കോടതിയില്‍ ഇദ്ദേഹം നിലപാട് കൈക്കൊണ്ടത്. ഇത് പരിശോധിക്കപ്പെടണം. ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിക്കെതിരെ പോലും പരാമര്‍ശങ്ങളുണ്ട്.

കേരളാ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യും വിധത്തിലുള്ള കരുനീക്കങ്ങളുടെ പിന്നില്‍ മുഴുവനും രമേശ് ചെന്നിത്തലയെന്ന അദൃശ്യരൂപം  ഉണ്ടെന്നതില്‍ അന്വേഷണ സമിതിക്ക് സംശയമില്ല. ഇതിനൊപ്പം പാര്‍ട്ടി പിടിച്ചെടുക്കുകയെന്ന തന്ത്രത്തില്‍ പി.സി. ജോര്‍ജ്ജും ഉണ്ടായിരുന്നു. മുണ്ടക്കയം സര്‍ക്കാര്‍ മന്ദിരത്തിലും ഗൂഢാലോചന അരങ്ങേറി. ഗൂഢാലോചന, വ്യാജ സിഡി നിര്‍മാണം, എസ്പി ആര്‍. സുകേശന്റ സാന്നിധ്യം, മാധ്യമ രംഗത്ത് നിന്നുള്ള ചിലരുടെ പങ്കാളിത്തം ഇവയെല്ലാം വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്. അടൂര്‍ പ്രകാശും ബിജും രമേശും തമ്മിലുള്ള ബന്ധുത്വവും റിപ്പോര്‍ട്ടില്‍ പ്രധാന പരാമര്‍ശമാണ്.  

എളമരം കരീമുമായി ബന്ധപ്പെട്ട ചക്കിട്ടപ്പാറ വിജിലന്‍സ് കേസ്, പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന്‍ കാസര്‍കോട് ഒരു ബന്ധുവിന് മിച്ചഭൂമി പതിച്ച് നല്‍കിയത്, വിഎസിന്റെ  മകന്‍ അരുണിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയെല്ലാം രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ നിലച്ചു. കെ.എം. മാണി ഒരിക്കലും ഇടതുമുന്നണിയില്‍ എത്തരുതെന്ന് ആഗ്രഹിച്ചിരുന്ന വി.എസ്. അച്യുതാനന്ദന്‍ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൈകോര്‍ത്തതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. കോണ്‍ഗ്രസ്-സിപിഎം അച്ചുതണ്ട് കെ.എം. മാണിയെ പൂര്‍ണമായും ഇല്ലായ്‌മ ചെയ്യുവാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്.

Tags: bar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

Kerala

ബാര്‍ ഹോട്ടലിന് മുന്നില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം: സുമന്റെ വാരിയല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളിലേക്ക് തറച്ചുകയറി, മര്‍ദ്ദനം രക്തസ്രാവമുണ്ടാക്കി

Kollam

ബാറിൽ വെച്ചുണ്ടായ വാക്കേറ്റം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു ; യുവാവിന്റെ ശരീരം മുഴുവൻ വെട്ടേറ്റ മുറിവുകൾ

Kerala

കടയ്‌ക്കലില്‍ യുവാവിനെ കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.