Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ബ്രഹ്‌മോസ് പരീക്ഷണം വിജയത്തില്‍ ചൈന നടുങ്ങി; ഷാങ്ഹായിയും മറ്റു തുറമുഖങ്ങളും പ്രഹരപരിധിയില്‍; ഡിആര്‍ഡിഒയെ അഭിനന്ദിച്ച് രാജ്‌നാഥ് സിങ്

ചൈനയുടെ പ്രധാന വ്യാപാര തുറമുഖമായ ഷാങ്ഹായിയും മറ്റു പ്രധാന തുറമുഖങ്ങളും ഇന്ത്യയുടെ പ്രഹരപരിധിക്കു പുറത്തായിരുന്നു ഇതുവരെ. 400 കിലോമീറ്റര്‍ വരെ ദൂരേക്ക് കടലില്‍നിന്നു തൊടുക്കാവുന്ന ബ്രഹ്മോസ് ഇവയെല്ലാം ഇന്ത്യന്‍ പരിധിക്കുള്ളിലാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 09:15 am IST
in Defence

ചെന്നൈ: കപ്പലില്‍ നിന്ന് തൊടുക്കാവുന്ന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്‌മോസിന്റെ പരീക്ഷണ വിജയം ചൈനയെ നടുക്കി. അവരുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ കിഴക്കന്‍ തീരം ഇന്ത്യന്‍ നാവികസേനയുടെ പരിധിക്കുള്ളിലാകുമെന്നതാണ് ചൈനീസ് അധികൃതരെ ഞെട്ടിച്ചത്.  

ചൈനയുടെ പ്രധാന വ്യാപാര തുറമുഖമായ ഷാങ്ഹായിയും മറ്റു പ്രധാന തുറമുഖങ്ങളും ഇന്ത്യയുടെ പ്രഹരപരിധിക്കു പുറത്തായിരുന്നു ഇതുവരെ. 400 കിലോമീറ്റര്‍ വരെ ദൂരേക്ക് കടലില്‍നിന്നു തൊടുക്കാവുന്ന ബ്രഹ്മോസ് ഇവയെല്ലാം ഇന്ത്യന്‍ പരിധിക്കുള്ളിലാക്കും.

ബ്രഹ്‌മോസ് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ട്വിറ്ററിലൂടെ അറിയിച്ചു. അറബിക്കടലില്‍ സ്ഥാപിച്ച ലക്ഷ്യം ബ്രഹ്‌മോസ് ഭേദിച്ചതായി ഡിആര്‍ഡിഒ വ്യക്തമാക്കി. ഡിആര്‍ഡിഒയാണ് മിസൈല്‍ വികസിപ്പിച്ചത്. ബ്രഹ്‌മോസിന്റെ വിജയകരമായ പരീക്ഷണത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആര്‍ഡിഒയെ അഭിനന്ദിച്ചു. ഈ നേട്ടത്തില്‍ പങ്കാളിയായി ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ.ജി. സതീഷ് റെഡ്ഡി അഭിനന്ദിച്ചു. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്തസംരംഭമായിരുന്നു കടലില്‍ നിന്നും കരയില്‍ നിന്നും യുദ്ധവിമാനത്തില്‍ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈല്‍. അടുത്തിടെ ബ്രഹ്‌മോസ് മിസൈലിന്റെ തദ്ദേശീയമായി വികസിപ്പിച്ച ബൂസ്റ്റര്‍ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായിരുന്നു. ഇതിന് പിന്നാലെയാണ് ഐഎന്‍എസ് ചെന്നൈയില്‍നിന്നുള്ള പരീക്ഷണം. ബൂസ്റ്റര്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ 400 കിലോമീറ്ററിലധികം ദൂരമുള്ള ലക്ഷ്യം ഭേദിച്ചാണ് മിസൈല്‍ വിജയം കൈവരിച്ചത്. ബൂസ്റ്റര്‍, എയര്‍ ഫ്രെയിം എന്നിവയിലടക്കം ഇന്ത്യന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന മിസൈലിന്റെ പരീക്ഷണവിജയം പ്രതിരോധ രംഗത്തു സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്കു കരുത്താകും.

കഴിഞ്ഞ കുറെ ആഴ്ചകളായി നിരവധി അത്യാധുനിക മിസൈലുകളാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. ചൈനയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് അതീവ പ്രധാന്യമുണ്ട്. ബ്രഹ്മോസിന്റെ പരിഷ്‌കരിച്ച ഭുതല-ഭൂതല സൂപ്പര്‍സോണിക് ക്രൂയീസ് മിസൈല്‍, ആന്റി റേഡിയേഷന്‍ മിസൈല്‍ രുദ്രം-1 എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ചൈനയുമായുള്ള സംഘര്‍ഷ സാഹചര്യത്തില്‍ ലഡാക്കിലും അരുണാചല്‍ പ്രദേശിലും ഇപ്പോള്‍ തന്നെ 290 കിലോമീറ്റര്‍ റേഞ്ചിലുള്ള ബ്രഹ്‌മോസ് വിന്യസിച്ചിട്ടുണ്ട്. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിലുള്ളതാണ് ഈ മിസൈല്‍. കഴിഞ്ഞ വര്‍ഷം ആകാശത്ത് നിന്നുള്ള പരീക്ഷണം സുഖോയ്-30 യുദ്ധവിമാനത്തില്‍ നിന്ന് വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ആകാശത്തുനിന്ന് ശത്രുരാജ്യങ്ങളിലെ ഭീകരകേന്ദ്രങ്ങളും ഭൂഗര്‍ഭ ആണവകേന്ദ്രങ്ങളും ഉയര്‍ന്ന തന്ത്രപ്രധാന ലക്ഷ്യങ്ങളും ഭേദിക്കാം.  ടാങ്ക്‌വേധ ഹൈപ്പര്‍സോണിക് മിസൈല്‍ ശൗര്യയും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.

Tags: chinaരാജ്‌നാഥ് സിങ്ഡിആര്‍ഡിഒഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംനാവിക സേനmissile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.