ഷാര്‍ജ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ചരിത്രം കുറിച്ചു. ഒരു ടീമിനായി ഇരുനൂറ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി ഈ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റന്‍. ഷാര്‍ജയില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരായ ഐപിഎല്‍ മത്സരത്തിനിറങ്ങിയതോടെയാണ് കോഹ്ലിക്ക് ഈ നേട്ടം കൈവന്നത്.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സനായി കോഹ്ലി 185 മത്സരങ്ങള്‍ കളിച്ചു. നേരത്തെ ചാമ്പ്യന്‍സ് ലീഗ് ടി 20 യില്‍ റോയല്‍ ചലഞ്ചേഴ്സിനായി പതിനഞ്ച് മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോഹ്ലിയാണ്. 185 മത്സരങ്ങളില്‍ 5716 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം.
കിങ്സ് ഇലവന് പഞ്ചാബിനെതിരെ കോഹ്ലി 48 റണ്‍സ് നേടിയെങ്കിലും റോയല്‍സിനെ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താനായില്ല. കിങ്സ് ഇലവന് പഞ്ചാബ് എട്ട് വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്സിനെ തോല്‍പ്പിച്ചു.
172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഇരുപത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ക്രിസ് ഗെയ്ല് (53), കെ.എല്‍. രാഹുല്‍ (61 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് പഞ്ചാബ് വിജയിച്ചത്. സ്കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: 20 ഓവറില്‍ ആറു വിക്കറ്റിന് 171 ( കോഹ്ലി 48), കിങ്സ് ഇലവന് പഞ്ചാബ്: 20 ഓവറില്‍ രണ്ട് വിക്കറ്റിന് 177 (മായങ്ക് അഗര്‍വാള്‍ 45, രാഹുല്‍ 61 നോട്ടൗട്ട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: