മഥുര: ശ്രീകൃഷ്ണ ജന്മഭൂമി യിലെ ക്ഷേതസ്ഥലം കയ്യേറി നിര്‍മ്മിച്ച ഇദ്ഗാ പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മഥുര ജില്ലാ കോടതി സ്വീകരിച്ചു. നവംബര്‍ 18 ന് അടുത്ത വാദം കേള്‍ക്കും.
സിവില്‍ കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്. അഭിഭാഷക രഞ്ജന അഗ്നിഹോത്രിയും മറ്റ് ഏഴ് പേരുമാണ് ഹര്‍ജി നല്‍കിയത്. ശ്രീകൃഷ്ണ ജന്മഭൂമിയുടെ 13.37 ഏക്കര്‍ സ്ഥലം ഒഴിഞ്ഞുകൊടുക്കണമെന്നും ഹര്‍ജിക്കാര്‍ പറയുന്നു. മഥുരയിലെ കത്ര കേശവ് ദേവ് ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമുള്ള ഷഹി ഇദ്ഗ പള്ളി സ്ഥിതിചെയ്യുന്ന ഭൂമി ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് ഹര്‍ജി പറയുന്നു.
ഇസ്ലാമിക അധിനിവേശക്കാരനായ ഔറംഗസീബ് 1669 ല്‍ പുരാതന കേശവ്നാഥ് ക്ഷേത്രം നശിപ്പിക്കുകയും അതിനുമുകളില്‍ ഷാഹി ഇദ്ഗാ പള്ളി പണിയുകയും ചെയ്തുവെന്നാണ് ആരോപണം. രാമ ജന്മഭൂമി കേസിലെ ചരിത്രപരമായ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി വിഷയം ചൂട് പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: