കൊല്ലം: ജില്ലയില്‍ നടപ്പാക്കിയ സുനാമി റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന്റെ (ടിആര്‍പി) നടപടി ക്രമങ്ങളും വിവരങ്ങളും ചോദിച്ചറിയാന്‍ സിബിഐ. സുനാമി ദുരിതത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാരും സന്നദ്ധസംഘടനകളും വച്ചു നല്കിയ വീടുകളെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് ജില്ലാ ഭരണകൂടത്തിന് സിബിഐ നേരിട്ട് കത്ത് നല്‍കിയിരിക്കുന്നത്.
പ്രധാനമായും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ഏജന്‍സികള്‍, അവര്‍ക്ക് നല്കിയ മാനദണ്ഡങ്ങള്‍ എന്നിവയെ സബന്ധിച്ച വിവരങ്ങളാണ് ആരാഞ്ഞത്. കോട്ടയവും എറണാകുളവും കേന്ദ്രമാക്കിയുള്ള രï് ഏജന്‍സികള്‍ നിര്‍മിച്ച വീടുകളുടെ വിവരങ്ങള്‍ പ്രത്യേകിച്ച് ചോദിച്ചിട്ടുï്. ഇവര്‍ക്ക് വിദേശബന്ധം ഉïെന്ന കïെത്തലിനെ തുടര്‍ന്നാണ് സിബിഐ നടപടി. 2004ല്‍ ഉïായ സുനാമിയെ തുടര്‍ന്നാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉïായത്.
ആലപ്പാട്, ചവറ, മയ്യനാട്, പരവൂര്‍, ഇരവിപുരം എന്നിവിടങ്ങളിലായി നിരവധി വീടുകളാണ് നിര്‍മിച്ച് നല്‍കിയത്. ഇതില്‍ മിക്ക സ്ഥലത്തും വീടുകള്‍ വയ്ക്കാന്‍ റവന്യൂവകുപ്പ് സ്ഥലം ഏറ്റെടുത്തുനല്കുകയായിരുന്നു. കളക്ടര്‍ ആയിരുന്നു മേല്‍നോട്ടം വഹിച്ചിരുന്നത്. ലൈഫ് മിഷന്റെ അന്വേഷണം നടക്കുന്നതിനിടെ സിബിഐ ഇതു കൂടി ആവശ്യപ്പെട്ടതോടെ ഇതിലും അഴിമതി നടന്നിട്ടുïോ എന്ന സംശയങ്ങളും ഉയര്‍ന്നു വരുന്നുï്. അടുത്ത ദിവസങ്ങളില്‍ തന്നെ വിവരങ്ങള്‍ നല്‍കണമെന്നാണ് കത്തിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: