കശ്മീര്‍: വീട്ടുതടങ്കലില്‍ നിന്ന് ഇറങ്ങിയ ഉടനെ വിഘടനവാദത്തിന് തുടക്കംകുറിച്ച് ഇസ്ലാമിസ്റ്റുകള്‍. ജമ്മു കാശ്മീരിന് പ്രത്യേക അവകാശം അനുവദിച്ച് നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചു.
പരസ്പരം പോരടിച്ചിരുന്ന ഉമര്‍ അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബ മുഫ്തി നേതൃത്വം നല്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലാണ് സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്നാണ് പുതിയ സഖ്യത്തിന്റെ പേര്. ഉമര്‍ അബ്ദുല്ലയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സഖ്യം രൂപികരിച്ചിരിക്കുന്നത്.
2019 ആഗസ്റ്റ് അഞ്ചിന് മുമ്പുള്ള സ്ഥിതിയിലേക്ക് കാശ്മീരിനെ മടക്കിക്കൊണ്ടുവരുന്നതിനായാണ് പുതിയ സഖ്യപ്രഖ്യാപനമെന്ന് ഉമര്‍ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ആര്‍ട്ടിക്കള്‍ 370 പ്രകാരം ജമ്മുകശ്മീരിന് നല്കിയ പ്രത്യേക അധികാരങ്ങള്‍ തിരിച്ച് പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
വിഘടനവാദം അവസാനിപ്പിക്കാന്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സര്‍ക്കാര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവര്‍ അടക്കം നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഉമര്‍ അബ്ദുല്ലയേയും ഫാറൂഖ് അബ്ദുള്ളയേയും നേരത്തെ തടങ്കലില്‍ നിന്ന് കേന്ദ്രം മോചിപ്പിച്ചിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മെഹബൂബ മുഫ്തി മോചിതയാക്കിയത്. ഇതോടെയാണ് മൂവരും ചേര്‍ന്ന് ഭാരതത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: