കല്‍പ്പറ്റ: വയനാട്ടില്‍ ഇന്നലെ കൊറോണ ബാധിച്ച് രണ്ട് പേര് മരിച്ചു. നാരോക്കടവ് സ്വദേശി കാരാപാളി രാമന്, എരുമതെരുവ് കോമത്ത് (കുന്നത്ത്) വീട്ടില്‍ അബ്ദുറഹ്മാന് എന്നിവരാണ് മരിച്ചത്. വെള്ളമുണ്ട നാരോക്കടവ് സ്വദേശി കാരാപാളി രാമന് (59) ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഓഗസ്റ്റ് എട്ടാം തീയതി ഇയാള്‍ മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ശ്വാസതടസ്സവും, ഷുഗര്‍, കിഡ്നി രോഗവും ഉണ്ടായിരുന്നു.
മാനന്തവാടിയില്‍ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയ ഇയാള്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് ആരോഗ്യനില വഷളായതോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് അവിടെ നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ഇയാളെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് രോഗം മൂര്‍ച്ഛിച്ച ഇയാള്‍ മരണപ്പെടുകയായിരുന്നു.
മാനന്തവാടിയില്‍ എരുമതെരുവ് കോമത്ത് വീട്ടില്‍ അബ്ദുറഹ്മാന് (89) സെപ്തംബര്‍ 7 നാണ് കൊറോണ സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചത്. ഇന്നലെ രാവിലെ 11.30തോടെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ രോഗം, പ്രമേഹം, പ്രഷര്‍, ഹൃദ്രോഗം തുടങ്ങി വാര്‍ദ്ധക്യസഹജമായ രോഗത്തിന് ചികിത്സയിലിരിക്കെയാണ് കൊറോണ സ്ഥിരീകരിച്ചതും മരണം സംഭവിച്ചതും. ഭാര്യ: സുബൈദ. മക്കള്‍: നസീമ, സാജിത, മരുമകന്: നസീര്‍. ഖബറടക്കം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം എരുമ തെരുവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: