കൊച്ചി: ബിജെപിയുടെ കൊറോണക്കാല പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ജില്ലാ ഇ-ബുക്ക് പ്രകാശനം കേന്ദ്രമന്ത്രി വി. മുരളീധരന് നിര്‍വഹിച്ചു. കൊറോണക്കാലത്ത് ആത്മനിര്‍ഭര്‍ ഭാരതത്തിലൂടെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ സാധിച്ചുവെന്ന് മുരളീധരന് പറഞ്ഞു. കൂടാതെ കാര്‍ഷിക ബില്‍ രാജ്യത്തെ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ കര്‍ഷകരുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് ബിജെപി പ്രവര്‍ത്തകര്‍ ജില്ലയില്‍ ചെയ്തതെന്ന് ജില്ലാ അധ്യക്ഷന്‍ എസ്. ജയകൃഷ്ണന് അഭിപ്രായപ്പെട്ടു. ആത്മനിര്‍ഭര്‍ ഭാരതം പദ്ധതികള്‍ ജില്ലയില്‍ തുടങ്ങിയെന്നും മത്സ്യ, കാര്‍ഷിക, ഷീരോല്പാദന രംഗത്തും പദ്ധതിയുടെ ഗുണങ്ങള്‍ ലഭിക്കുവിധം സമഗ്രമായ പരിപാടികള്‍ നവംബറില്‍ തുടങ്ങുമെന്ന് ജില്ലാ സെക്രട്ടറി സി.വി. സജിനി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ അധ്യക്ഷന്‍ എസ്. ജയകൃഷ്ണന് അധ്യക്ഷനായി. കെ.എസ്. രാജേഷ്, അഡ്വ. കെ.എസ്. ഷൈജു, എസ്. സജി, ജീവന്‍ലാല്‍ രവി, സി.എ. സജീവന് എന്നിവര്‍ പങ്കെടുത്തു.
കൊറോണക്കാലത്ത് ബിജെപി ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്നതാണ് ഇ-ബുക്ക്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് മരുന്നെത്തിക്കാനും പഠനം മുടങ്ങിയ കുട്ടികള്‍ക്ക് സൗകര്യം ഒരുക്കാനും ബിജെപി പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നു. ആയിരക്കണക്കിന് നമോകിറ്റുകള് ബിജെപി പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു. ഇതിനായി മണ്്ഡലങ്ങളില്‍ പ്രത്യേക ഹെല്പ് ഡസ്കുകള്‍ തുറന്നു. 31,335 ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്തത്. 27,982 റേഷന്‍ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു. 16,242 പച്ചക്കറിക്കിറ്റുകളും കമ്മ്യൂണിറ്റി കിച്ചണ്‍ വഴിയുള്ള 5,260 ഭക്ഷണപ്പൊതിയും വിതരണം ചെയ്തു. 16,408 പ്രവര്‍ത്തകരാണ് ഇതിനായി പ്രവര്‍ത്തിച്ചത്.
16,408 പ്രവര്‍ത്തകര്‍ ചേര്‍ന്ന് 1,51,737 മാസ്ക്കുകളും 17,070 സാനിറ്റൈസറുകളും വിതരണം ചെയ്തു. പിഎം കെയര്‍ ഫണ്ടിലേയ്ക്ക് 17,835 രൂപയും സംഭാവന നല്കി. 14,644 പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങളിലും 4,200 പേര് രോഗി വയോജന പരിചരണത്തിലും ഏര്‍പ്പെട്ടു. സമ്പൂര്‍ണ ലോക്ഡൗണ്‍ കാലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നമോക്കിറ്റുകളും സ്വദേശത്തേയ്ക്ക് മടങ്ങാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്ത് നല്‍കിയും റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാനും ബിജെപി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഒന്നരലക്ഷത്തിലധികം മാസ്ക്കുകളും 17,070 സാനിറ്റൈസറുകളും 37,982 ഭക്ഷക്കിറ്റുകളും 10,253 വെള്ളക്കുപ്പികളും വിതരണം ചെയ്തു. കൂടാതെ ആരോഗ്യരംഗത്തുള്ളവരെയും പോലീസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ആദരിച്ചു. ലോക്ഡൗണ്‍ കാലത്തിലൂടെ കടന്നുപോയ ബിജെപി സ്ഥാപക ദിനവും ഡോ. ബി.ആര്. അംബേദ്കര്‍ ജയന്തിയും പ്രവര്‍ത്തകര്‍ വീടുകളിലാണ് ആഘോഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: