കൊച്ചി: ജില്ലയില്‍ ഇന്നലെ 1209 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 22 പേര് പുറത്തുനിന്നെത്തിയവരാണ്. 1130 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്. 55 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ട് പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 719 പേര് രോഗമുക്തരായി. ഇന്നലെ 1479 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 3162 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. 29,573 നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം. ഇതില്‍ 27,943 പേര് വീടുകളിലും 94 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1,536 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 243 പേരെ ആശുപത്രിയില്‍/ എഫ്എല്‍റ്റിസിയില്‍ പ്രവേശിപ്പിച്ചു. 247 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആകെയെണ്ണം 12718 ആണ്. ഇന്നലെ ജില്ലയില്‍ നിന്ന് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6020 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: