വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെതിരെ വ്യക്തിപരമായ ആക്ഷേപങ്ങളുന്നയിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപ്. ബൈഡന് ജയിക്കുകയാണെങ്കില്‍ ചൈന ജയിക്കും. അതുപോലുള്ള മറ്റു രാജ്യങ്ങളും ജയിക്കും. എല്ലാവരും നമ്മില്‍ പിടിമുറുക്കും. എന്നാല്‍ ഞാന്‍ ജയിച്ചാല്‍ നിങ്ങള്‍ ജയിക്കും, പെന്‍സില്‍വാനിയ ജയിക്കും. അമേരിക്ക ജയിക്കും. വളരെ നിസാരം. അടുത്ത നാലുവര്‍ഷത്തേക്കു കൂടി നാം വൈറ്റ്ഹൗസ് നേടാന്‍ പോകുന്നുവെന്നും’ ട്രംപ് പറഞ്ഞു.
കൊവിഡ് നെഗറ്റീവായതിന് ശേഷം പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ‘രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് ബൈഡന്. അത്തരം ഒരാളോട് തോല്‍ക്കുന്ന കാര്യം ചിന്തിക്കാനാകുമോ? ബൈഡന് ജയിച്ചാല്‍ തീവ്ര ഇടതുപക്ഷമാകും രാജ്യത്തെ നിയന്ത്രിക്കുക.’- ട്രംപ് ആരോപിച്ചു.
പ്രസംഗിക്കുന്നതിനിടെ ബൈഡന് മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മിറ്റ് റോംനിയുടെ പേര് മറന്നുപോയതിനെയും ട്രംപ് വിമര്‍ശിച്ചു. ‘അവിശ്വസനീയമാണ്. വെറുപ്പുണ്ടാക്കുന്നതാണ്. മാനക്കേടാണ്. ഇദ്ദേഹം ജയിച്ചാല്‍ അദ്ദേഹമായിരിക്കില്ല ഭരിക്കുക. തീവ്ര ഇടതുപക്ഷം രാജ്യം കയ്യടക്കും. അതിനെക്കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്. തിരഞ്ഞെടുപ്പ് എന്നാല്‍ വളരെ നിസാരമായൊരു തിരഞ്ഞെടുക്കലാണ്.
മിഡില്‍ ഈസ്റ്റില്‍ കുടിയേറ്റക്കാരെയും സൈനിക വിന്യാസത്തെയും കുറിച്ചുള്ള ബൈഡന്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം വിമര്‍ശിച്ചു. ‘ആഗോളവാദികളുടെയും നിങ്ങളുടെ ജോലികള്‍ ഇല്ലാതാക്കുകയും ഫാക്ടറികള്‍ അടച്ചിടുകയും ചെയ്യുന്ന സമ്പന്ന വിഭാഗങ്ങളുടെയും സേവകനാണ് ബൈഡന്. അത് നിങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ ഇവിടെ അത് അനുഭവിച്ചതാണെന്നും’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ട്വിറ്ററിലും ഉള്‍പ്പെടെ ട്രംപ് ബൈഡനെതിരെ വ്യക്തിപരമായ ഒട്ടനവധി പ്രസ്താവനകള്‍ നടത്തിയിരുന്നു. ബൈഡന് ഉറക്കം തൂങ്ങിയാണെന്നും ലഹരിമരുന്ന് പരിശോധന നടത്തണം എന്നതുള്‍പ്പെടെ പരാമര്‍ശങ്ങള്‍ പലപ്പോഴും വിവാദമാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: