കൊല്ലം: വനമേഖലകള്‍ വളഞ്ഞുപിടിച്ച് സ്വന്തം റിപ്പബ്ലിക് പ്രഖ്യാപിക്കുന്ന വിഘടനവാദത്തിന്റെ കണ്ണികളിലേക്കാണ് എന്‍ഐഎ കുരുക്കെറിയുന്നത്. ഭീമ കോറേഗാവ് കേസില്‍ പിടിയിലായ ജെസ്യൂട്ട് പാതിരി സ്റ്റാന്‍സ്വാമി അടക്കമുള്ളവരുടെ മാവോയിസ്റ്റ് ബന്ധം പ്രതിക്കൂട്ടിലാക്കുന്നത് സുവിശേഷത്തിനെന്ന പേരില്‍ രാജ്യത്തൊട്ടാകെ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവസംഘങ്ങളെയാണ്.
അരാജകത്വം സൃഷ്ടിച്ച് രാജ്യത്ത് വിഘടനവാദം ശക്തമാക്കുന്നതിനുള്ള ആസൂത്രണമാണ് ഒരുവിഭാഗം ക്രൈസ്തവസംഘടനകളും മാവോയിസ്റ്റുകളും ചേര്‍ന്ന് നടത്തുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണത്തില്‍ പുറത്തുവരുന്നത്. ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ് വനമേഖലയില്‍ പത്തര്‍ഗഡി എന്ന പേരില്‍ രാജ്യവിരുദ്ധ റിപ്പബ്ലിക്കുകള്‍ രൂപീകരിക്കുന്നതിന് പിന്നില്‍ മാവോയിസ്റ്റ്-മിഷണറി അച്ചുതണ്ടാണെന്ന് വ്യക്തമായിരുന്നു. വനവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്.
ബസ്തര്‍, റായ്പൂര്‍ വനമേഖലകളിലെല്ലാം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. വിമോചനത്തിന്റെ ദൈവശാസ്ത്രവും മാവോയിസവും കൂട്ടിയിണക്കിയാണ് വനവാസി മേഖലയില്‍ ഇവര്‍ പ്രചാരണം നടത്തുന്നത്. മതപരിവര്‍ത്തനവും ഭൂമികൈയേറ്റവും ലക്ഷ്യമിട്ടാണ് വിദേശഫണ്ടിന്റെ ബലത്തില്‍ ഇത്തരം നീക്കങ്ങളെന്നാണ് സൂചന. അതേസമയം, ജെഎന്യുവിലുള്പ്പെടെ സമീപകാലത്തുനടന്ന രാജ്യവിരുദ്ധസമരങ്ങളിലെല്ലാം ചില ക്രൈസ്തവ മിഷണറിമാരുടെ പങ്കാളിത്തം ദുരൂഹതയുണ്ടാക്കുന്നതാണ്. മഹിഷാസുര രക്തസാക്ഷി ദിനാചരണത്തിലും രോഹിത് വെമുല പ്രശ്നത്തിലും പാതിരിമാരുടെ പങ്കാളിത്തം പരസ്യമായിത്തന്നെ ഉണ്ടായിരുന്നു.
ഒഡീഷയിലെ കന്ധമാലില്‍ 2008 ആഗസ്റ്റ് 23ന് സ്വാമി ലക്ഷ്മണനാന്ദ സരസ്വതി കൊല്ലപ്പെട്ടതിന് പിന്നില്‍ മിഷണറി-മാവോയിസ്റ്റ് അച്ചുതണ്ടായിരുന്നു. മതപരിവര്‍ത്തനം സംബന്ധിച്ച് ദേശീയതലത്തില്‍തന്നെ സംവാദം ശക്തമായ കാലത്താണ് ലക്ഷ്മണാനന്ദ സ്വാമികള്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഒരുവിഭാഗം മാധ്യമങ്ങളെയും ബുദ്ധിജീവികളെയും വിലയ്ക്കെടുത്താണ് മാവോയിസ്റ്റുകളും മിഷണറിമാരും വനവാസിക്ഷേമത്തിന്റെ ഇമേജ് സൃഷ്ടിക്കുന്നത്.
മാവോയിസ്റ്റുകള്‍ക്ക് ഏറെ വേണ്ടപ്പെട്ടയാളാണെന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്റ്റാന്‍സ്വാമിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. പെര്‍സിക്യൂട്ടഡ് പ്രിസണേഴ്സ് സോളിഡാരിറ്റി കമ്മിറ്റി (പിപിഎസ്സി) മാവോയിസ്റ്റുകളുടെ അനുബന്ധസംഘടനയ്ക്ക് നേതൃത്വം കൊടുത്തത് ഇയാളാണെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. അറസ്റ്റിലായ ഭീകരര്‍ക്ക് വേണ്ടി പുറത്ത് പ്രചാരണവും പ്രവര്‍ത്തനവും സംഘടിപ്പിക്കുകയാണ് ഇതിന്റെ ഉന്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: