കരുനാഗപ്പള്ളി: സംസ്ഥാനത്തെ മൃഗാശുപത്രികളും ഇനി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകും. ‘ശോഭനം’ എന്ന പേരിലാണ് മൃഗചികിത്സാരംഗത്തെ വിപ്ലവകരമായ ചുവടുവയ്പ് നടപ്പാക്കുന്നത്. ആദ്യഘട്ടമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26 മൃഗാശുപത്രികളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രികളായി മാറുന്നത്.
ജില്ലയില്‍ കരുനാഗപ്പള്ളി, പുനലൂര്‍, കുളത്തൂപ്പുഴ പോളിക്ലിനിക്കുകളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16ന് വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളി വെറ്റിനറി പോളിക്ലിനിക്കില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിക്കും. നിലവില്‍ രാവിലെ 9 മുതല്‍ 3 വരെയാണ് മൃഗാശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. രാത്രികാലങ്ങളില്‍ വിവിധ മൃഗങ്ങള്‍ക്ക് ഉïാകുന്ന രോഗങ്ങള്‍ക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആശുപത്രികളുടെ പ്രവര്‍ത്തനം 24 മണിക്കൂറായി ദീര്‍ഘിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്. രാവിലെ 8 മുതല്‍ 2 വരെയും രïു മുതല്‍ രാത്രി എട്ടു വരെയും രാത്രി എട്ട് മുതല്‍ രാവിലെ വരെയും ഉള്ള മൂന്ന് ഷിഫ്റ്റുകളിലായിട്ടാണ് ആശുപത്രിയുടെ പ്രവര്‍ത്തനം ക്രമീകരിക്കുക. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ആശുപത്രികളില്‍ ഒരു ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, അറ്റന്‍ഡര്‍ എന്നിവരുടെ സേവനം ലഭ്യമാക്കും.
എന്നാല്‍ രാത്രി സമയത്ത് ഡോക്ടറുടെയും അറ്റന്‍ഡറുടെയും മാത്രം സേവനമായിരിക്കും ഉïായിരിക്കുക. കൊല്ലം വെറ്ററിനറി ക്ലിനിക്കില്‍ നിലവില്‍ 24 മണിക്കൂര്‍ സേവനം നല്കി വരുന്നുï്. സംസ്ഥാനത്താകമാനം 1100 മൃഗചികിത്സ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതില്‍ ഒരു ബ്ലോക്കില്‍ ഒരു ആശുപത്രി എങ്കിലും 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമാക്കുക എന്ന ലക്ഷ്യമാണ് ആദ്യഘട്ടത്തില്‍ ഉïാവുക. 105 ബ്ലോക്കുകളിലും ഇതിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞിട്ടുï്.
കരുനാഗപ്പള്ളിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എയോടൊപ്പം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, തൊടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനന്, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. സാബു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: