കൊല്ലം: ജില്ലയിലെ നാല് ഹാര്‍ബറുകള്‍ നവീകരിക്കുóതിനായി നബാര്‍ഡിന്റെ ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 54.56 കോടി രൂപ ചെലവഴിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. ശക്തികുളങ്ങര, നീïകര, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക ചെലവഴിക്കുക. ഹാര്‍ബര്‍ നവീകരണവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സെക്രട്ടേറിയറ്റില്‍ കോവിഡ് മാനദണ്ഡം പാലിച്ച് വിളിച്ചു ചേര്‍ത്ത ഉദേ്യാഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തങ്കശ്ശേരി ഹാര്‍ബറിന് 4.88 കോടി രൂപയും നീïകര ഹാര്‍ബറില്‍ നിലവിലുള്ള കെട്ടിട പുനരുദ്ധാരണത്തിനായി 9.5 കോടി രൂപയും ശക്തികുളങ്ങര ഹാര്‍ബറിന്റെ വിപുലീകരത്തിനായി 32.77 കോടി രൂപയും അഴീക്കല്‍ ഹാര്‍ബറില്‍ കരയ്ക്കടുപ്പിക്കല്‍ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനും പുതുതായി നണ്ടിര്മിക്കുന്നതിനുമായി 7.41 കോടി രൂപയുമാണ് നബാര്‍ഡില്‍ നിന്ന് ലഭിക്കുന്നത്.
തങ്കശ്ശേരി ഹാര്‍ബറില്‍ 1.48 കോടി രൂപ ചെലവില്‍ പുതിയ എഫ്ളൂവന്റ് ട്രീറ്റ്മെന്റ് പ്ലാന്റും നീïകര ഹാര്‍ബറില്‍ 4.35 കോടിരൂപ ചെലവില്‍ 100 ടണ്‍ ഐസ് നിര്‍മാണ പ്ലാന്റും പദ്ധതിയുടെ ഭാഗമായി പുതുതായി ആരംഭിക്കും. നീïകര ഹാര്‍ബറില്‍ ഇത് കൂടാതെ വാര്‍ഫും ലേലഹാള്‍ എന്നിവയുടെ നവീകരണം, ഹാര്‍ബറില്‍ ചെളി അടിയുന്നത് തടയുന്നതിനുള്ള ജിയോബാഗ് സംവിധാനം, പുതിയ ടോയ്ലെറ്റ് ട്ടോക്കിന്റെ നിര്‍മാണം, അപ്രോച്ച് റോഡ്, പുതിയ കിണര്‍, ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്ക്, ഷോപ്പിംഗ് കോപ്ലക്സ്, സിസിടിവി സര്‍വൈലന്‍സ് എóിവയാണ് സാധ്യമാക്കുന്നത്.
ശക്തികുളങ്ങര ഹാര്‍ബറില്‍ ഡ്രഡ്ജിംഗ് കൂടാതെ ഫിംഗര്‍ ജെട്ടി, നെറ്റ് മെന്റിംഗ് ഷെഡ്, ലേലഹാള്‍ നവീകരണം, പണ്ടാര്ക്കിംഗ് ഏരിയ നവീകരണം, കോംപൗï് വാള്, കീയോക്സ്, എന്‍ട്രന്‍സ് ഗേറ്റ് & ഗേറ്റ് ഹൗസ് നിര്‍മ്മാണം എന്നിവ ഉïായിരിക്കും. ലാന്റിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുóതിനായി അഴീക്കല്‍ ഹാര്‍ബറില്‍ 100 മീറ്റര്‍ നീളത്തില്‍ വാര്‍ഫും ലേലഹാളും നിര്‍മിക്കും. അഴീക്കല്‍ ഹാര്‍ബറില്‍ മത്സ്യബന്ധനം സുഗമമാത്തി മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലായിരിക്കും വാര്‍ഫ് നിര്‍മിക്കുക.
തങ്കശ്ശേരി ഹാര്‍ബറില്‍ ലേലഹാള്‍ നവീകരണം, നെറ്റ് മെന്റിംഗ് ഷെഡ്, ഷോപ്പ് ബില്‍ഡിംഗ് എന്നിവ ഉïായിരിക്കും. തങ്കശ്ശേരി ഹാര്‍ബറിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തുള്ള നിര്‍മാണമായിരിക്കും നടത്തുക. പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ ഹാര്‍ബറുകള്‍ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനാകും.
മത്സ്യ ഉത്പന്നങ്ങള്‍ക്ക് ബ്രാന്റിംഗ് ഏര്‍പ്പെടുത്തി മെച്ചപ്പെട്ട വില ലഭിക്കുന്നതിന് സാഹചര്യം ഒരുക്കും. ഇത് കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ചൂïിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: