തിരുവനന്തപുരം: ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തേയും ചരിത്രത്തേയും ഓര്‍മ്മകളില്‍ നിന്ന് മായിച്ചു കളയുന്നതിനെതിരെ ശക്തമായ വിമര്‍ശനവുമായി പാക്കിസ്ഥാന് ചിന്തകന്‍.
ഹിന്ദുസ്ഥാനിലേക്കുള്ള അറേബ്യന്‍ അധിനിവേശത്തെ ആദ്യമായി നേരിട്ട, സിന്ധിലെ അവസാനത്തെ ഹിന്ദു രാജാവ് രാജാ ദാഹിറിനെ ഇന്ത്യാക്കാര്‍ വിസ്മരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് താരേക് ഫത്താ രംഗത്തു വന്നത്. പാകിസ്ഥാനില്‍ ജനിച്ച് കാനഡയിലേക്ക് കുടിയേറിയ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് താരേക് ഫത്താ.
‘ഇബ്രഹിം ലോധിയെപ്പോലുള്ള തെമ്മാടികളുടെ പേരില്‍ വലിയ തെരുവുകള്‍ ഉണ്ട്. കൊലയാളിയായ ഔറംഗസേബിന്റെ പേരില്‍ കുറേ സ്ട്രീറ്റുകള്‍ ഇപ്പോഴും ഉണ്ട്. പലരുടേയും പേരില്‍ പല തരത്തിലുള്ള പദവികളും തലക്കെട്ടുകളും ഉണ്ട്. എന്നാല്‍ നൂറുകോടിയിലധികം ജനങ്ങള്‍ ഉള്ള ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ രാജാ ദാഹിറിനെ പറ്റി ഒരു പരാമര്‍ശം പോലുമില്ല. അദ്ദേഹം ഈ രാജ്യത്തിനു വേണ്ടി പടവെട്ടി മരിച്ചു. ഹിന്ദുസ്ഥാനെ ശത്രുക്കളില്‍ നിന്ന് പ്രതിരോധിച്ചു കൊണ്ട് അദ്ദേഹം മരിച്ചു. എന്നാല്‍ ഹിന്ദുസ്ഥാനില്‍ അദ്ദേഹത്തെ സ്മരിക്കുന്ന യാതൊന്നും ഇല്ല, അദ്ദേഹത്തിന്റെ പേരില്‍ ഒരു റോഡു പോലും ഇല്ല.’ ചരിത്രപുരുഷന്മാരെ വിസ്മരിക്കുന്ന ഭാരതീയരുടെ മനോഭാവത്തെ തന്റെ പ്രശസ്തമായ ‘വാട്ട് ദി ഫത്താ’ പരിപാടിയിലൂടെ ചോദ്യം ചെയ്തുകൊണ്ട് താരേക് ഫത്താ പറഞ്ഞു.
രാജ്യത്തിനു വേണ്ടി തന്റേയും മകന്റെയും ജീവനുകള്‍ ബലിയര്‍പ്പിച്ച ഹിന്ദുസ്ഥാന്റെ മഹാനായ പുത്രനായിരുന്നു രാജാ ദാഹിര്‍. അദ്ദേഹത്തിന്റെ രണ്ടു പെണ്മക്കളെ ജാമ്യ വസ്തുക്കളായി തട്ടിക്കൊണ്ട് പോയി അറബി ഖലീഫയ്ക്ക് കാഴ്ചവച്ചു. രാജാ ദാഹിര്‍ മരിച്ചു. അദ്ദേഹത്തിന്റെ പെണ്മക്കള് മരിച്ചു. സിന്ധില്‍ നിന്നും ഇരുപതിനായിരം ഹിന്ദു പെണ്‍കുട്ടികളെയാണ് പിടിച്ചു കൊണ്ടു പോയി ദമാസ്ക്കസിലെ ലൈംഗിക ചന്തകളില്‍ വിറ്റത്. അദ്ദേഹത്തെ അറിയില്ല. എന്നാല്‍ ഇന്ത്യയില്‍ അധിനിവേശം നടത്തിയ സൈന്യത്തിന്റെ തലവന്‍ ആയിരുന്ന മുഹമ്മദ് ബിന്‍ കാസിമിനെ എല്ലാവര്ക്കും അറിയാം.
‘ആരാണ് പഞ്ചാബു വഴി കശ്മീരിലേക്കുള്ള അറബികളുടെ ഈ അധിനിവേശത്തെ തടഞ്ഞത് എന്ന് നിങ്ങള്‍ക്കറിയാമോ ? അത് ലളിതാദിത്യ മഹാരാജാവായിരുന്നു. കശ്മീരിലെ ഏറ്റവും മഹാനായ രാജാവ്. വടക്ക് പടിഞ്ഞാറ്, അതായത് പെഷവാര്‍ ഭാഗത്തു നിന്നുള്ള അറബികളുടെ കടന്നുകയറ്റം മാത്രമല്ല, തെക്കു നിന്നുള്ള മുഹമ്മദ് ബിന്‍ കാസിമിന്റെ കടന്നു കയറ്റത്തെയും അദ്ദേഹം തടഞ്ഞു നിര്‍ത്തി. ശ്രീനഗര്‍ ആസ്ഥാനമായി നിലനിന്നിരുന്ന ഇന്ത്യയിലെ ഏറ്റവും വലുതും മഹത്തുമായ സാമ്രാജ്യം. കകോതാ വംശം എന്നറിയപ്പെട്ടിരുന്ന ആ ഭരണകൂടത്തെ കുറിച്ചും സിലബസുകളില്‍ ഇല്ല. കാസ്പിയന്‍ കടല്‍ മുതല്‍ കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ വരെ നീണ്ടു പരന്നു കിടന്നിരുന്ന കാകോത സാമ്രാജ്യം ഗംഗാ, യമുനാ, ബ്രഹ്മപുത്രാ, സിന്ധു തുടങ്ങിയ പ്രധാന നദീതടങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ടിരുന്നു. ആരും ഈ സാമ്രാജ്യത്തെ കുറിച്ച് കേട്ടിട്ടില്ല’. താരേക് ഫത്താ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: