Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ ഇതേവരെ ആകെയുള്ളത്‌ 1782 കിലോമീറ്റര്‍ ദേശീയപാത; ഇതില്‍ 488 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചത് നരേന്ദ്രമോദി ഭരണത്തില്‍

റോഡ് വികസനത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക പരീക്ഷിക്കണം എന്ന് നിതിന്‍ ഗഡ്കരി കേരള മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2020, 08:58 pm IST
inKerala

തിരുവനന്തപുരം:  കേരളത്തിലെ ദേശീയ പാതയുടെ കാര്യത്തില്‍ ആറര പതിറ്റാണ്ട് കാലം ആകെ നേടിയതിന്റെ നാലിലൊന്ന് നേട്ടം ആറു വര്‍ഷത്തെ മോദി ഭരണത്തില്‍ സാധിച്ചു.കേരളത്തിലെ വിവിധ ദേശീയപാതാ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി തന്നെയാണ് കണക്ക് നിരത്തിയത്.

നിലവില്‍ 1782 കിലോമീറ്റര്‍ ദേശീയപാതയാണ് കേരളത്തിന് സ്വന്തമായിട്ടുള്ളത്. ഇതില്‍ 488 കിലോമീറ്ററും  2014 -20 കാലയളവിലാണ് പൂര്‍ത്തീകരിച്ചത്. 2009 -14 കാലത്തേക്കാള്‍ 569 ശതമാനം വര്‍ധനയാണ് ഇത്.

2014 -20 കാലയളവില്‍ ദേശീയപാത വികസനത്തിനായി 3820 കോടി രൂപയാണ് ചെലവിട്ടത്. ഇതിനുപുറമേ ദേശീയപാതയുടെ അറ്റകുറ്റപണികള്‍ക്കായി 671 കോടി രൂപയും ചെലവഴിച്ചു. വെള്ളപ്പൊക്കത്തിലോ, കാലക്രമേണയോ കേടുപാടുകള്‍ സംഭവിക്കുന്നത് പരിഹരിക്കുന്നതിനായി 96.50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 2024 ഓടെ 19,800 കോടിരൂപ ചിലവിട്ട് ഉള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാകുമെന്ന് അറിയിച്ച ഗഡ്കരി, 5327 കോടി രൂപ ചിലവില്‍ 549 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പാക്കുന്ന 30 പദ്ധതികള്‍ നടന്നുവരികയാണെന്നും വ്യക്തമാക്കി. റോഡ് വികസനത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക പരീക്ഷിക്കണം എന്ന് അദ്ദേഹം കേരള മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇത് അടിസ്ഥാനസൗകര്യ വികസനത്തില്‍ കൂടുതല്‍ മൂലധനം ലഭ്യമാക്കും.  

കേരളത്തിലെ ഭൂമിയേറ്റെടുക്കല്‍ ചിലവ് കൂടിയതാണ് എന്ന് അഭിപ്രായപ്പെട്ട കേന്ദ്ര മന്ത്രി, സാന്‍ഡ് റോയല്‍റ്റി അടക്കമുള്ളവ സൗജന്യമാക്കാനും , റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ്, സിമന്റ്, ഉരുക്ക് എന്നിവയ്‌ക്ക് മേലുള്ള സംസ്ഥാന ചരക്ക് സേവന നികുതി ഒഴിവാക്കാനും അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ റോഡ് നിര്‍മ്മാണത്തിലെ ചിലവ് ഗണ്യമായി കുറയ്‌ക്കാന്‍ ഈ നീക്കം ഉപകരിക്കും. 

ഇതുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ക്കായി അദ്ദേഹം കേരള മുഖ്യമന്ത്രിയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചു. സംസ്ഥാനത്തിന് കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ എല്ലാ സഹായവും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ റോഡ് നിര്‍മ്മാണ പൂര്‍ത്തീകരണത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, ദേശീയപാതകളില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന മേഖലകള്‍ തിരിച്ചറിയാനും അദ്ദേഹം സംസ്ഥാന ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അതിനാവശ്യമായ എല്ലാ സഹായവും മന്ത്രാലയം ലഭ്യമാക്കുമെന്നും സുരക്ഷിതമായ പാതകള്‍, അപകടങ്ങള്‍ കുറയ്‌ക്കാനും ജീവനുകള്‍ രക്ഷിക്കാനും പ്രധാനമാണെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

Tags: നിതിന്‍ ഗഡ്കരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ദേശീയപാതകളില്‍ 371 അപകട സാധ്യതാ മേഖലകള്‍; ബ്ലാക് സ്‌പോട്ട്‌സ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

India

‘രാജ്യത്ത് ലിറ്ററിന് 15 രൂപയ്‌ക്ക് പെട്രോള്‍ വില്‍ക്കാനാകും’; ഇന്ധന സമ്പദ്‌വ്യവസ്ഥയില്‍ നൂതന ആശയം നിര്‍ദേശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

India

റോഡുകളിലെ ബ്ലാക്ക് സ്‌പോട്ട് നീക്കാന്‍ 40,000 കോടി രൂപ ചെലവഴിക്കും; അപകടങ്ങള്‍ കുറയ്‌ക്കുന്നതിന് മാറ്റം അനിവാര്യമെന്ന് നിതിന്‍ ഗഡ്കരി

India

രാജ്യത്തെ ദേശീയപാതകളുടെ ദൈര്‍ഘ്യം 59 ശതമാനം വര്‍ധിച്ചതായി മന്ത്രി നിതിന്‍ ഗഡ്കരി; ലോകത്ത് രണ്ടാമത്തെ വലിയ റോഡ് ശൃംഖല

മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നാഗ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി സംസാരിക്കുന്നു
India

കോണ്‍ഗ്രസിലേക്ക് ക്ഷണം ലഭിച്ചു; കിണറ്റില്‍ ചാടുന്നതാണ് ഭേദമെന്ന് മറുപടി നല്കി ഗഡ്ക്കരി

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.