ബത്തേരി: ഫോറസ്റ്റ് ലീസ് കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് നയം ഉപേക്ഷിക്കണമെന്ന് ഫോറസ്റ്റ് ലീസ് കര്‍ഷക ഭൂരഹിത സംരക്ഷണ സമിതി. രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ 1945 ല്‍ വനമേഖലകളില്‍ അന്നത്തെ സര്‍ക്കാര്‍ കര്‍ഷകരെ വനപ്രദേശത്ത് താമസിച്ചാണ് ഭക്ഷ്യവസ്തുക്കള്‍ ഉത്പ്പാദിപ്പിച്ച് ഭക്ഷ്യക്ഷാമം പരിഹരിച്ചത്. എന്നാല്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് പട്ടയം നല്‍കിയില്ല.
വന്യമൃഗങ്ങളുടെയും ഫോറസ്റ്റ് ഉേദ്യാഗസ്ഥരുടെയും ശല്യം സഹിക്കവയ്യാതെ ആത്മഹത്യാമുനമ്പില്‍ എത്തിനില്‍ക്കുകയാണ് ഇവര്‍. കേരള സംസ്ഥാനത്തില്‍ ഇതേ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് കോട്ടയം ജില്ലയില്‍ പട്ടയം നല്‍കിയിട്ടുണ്ട്. 2851 കുടുംബങ്ങള്‍ക്ക് 502.7230 ഹെക്ടര്‍ വനഭൂമിയാണ് നല്‍കിയിട്ടുള്ളത്. ഇതേ പാത സ്വീകരിച്ച് വയനാട്ടിലെ മുഴുവന്‍ ലീസ് കര്‍ഷകര്‍ക്കും പട്ടയം നല്‍കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
ഫോറസ്റ്റ് ലിസ് കര്‍ഷകര്‍ക്ക് പട്ടയം നല്‍കുക ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കുക പാട്ടക്കാലാവധി കഴിഞ്ഞ വനഭൂമി തിരിച്ചുപിടിച്ചു ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. സമരസമിതി ചെയര്മാന് കെ.കെ. രാജന് അധ്യക്ഷത വഹിച്ചു. വയനാട് ചെട്ടി സര്‍വ്വീസ് സൊസൈറ്റി കേന്ദ്ര സമിതി പ്രസിഡന്റ് കണ്ണിവട്ടം കേശവന്‍ചെട്ടി സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.
സമാപന യോഗത്തില്‍ വിദ്യാനികേതന്‍ സംസ്ഥാന നൈതിക് ശിക്ഷണ്‍ സമിതി അംഗം പ്രമോദ് കുമാര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എ.എം. ഉദയകുമാര്‍, ടി.എന്‍ സജിത്ത്, സി.എം. ബാലകൃഷ്ണന്, എ.ആര്. വിജയകുമാര്‍, പി.ആര്. രവീന്ദ്രന്, രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.ലീസ് കര്‍ഷക ഭൂരഹിത സംരക്ഷണ സമിതി നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: