Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗ്രാമീണരുടെ സ്വത്തുടമസ്ഥത ഊട്ടിയുറപ്പിച്ച് സ്വാമിത്വ

ഭൂമിയുടെ മേല്‍ കൃത്യമായ അവകാശമില്ലാത്തത് ദരിദ്ര ജനകോടികളുടെ ജീവിതത്തെ ദുസ്സഹമാക്കുന്നു. അസമത്വങ്ങളുടെ ഇരകളാക്കുകയും അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഭൂസ്വത്ത് സുരക്ഷിതമാകുന്നതിലൂടെ ഇതിനൊക്കെ അന്ത്യം കുറിച്ച് സാമാന്യജനതയില്‍ ആത്മാഭിമാനം നിറയ്‌ക്കാനാവും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 13, 2020, 05:00 am IST
in Editorial

നരേന്ദ്ര മോദി സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്ന സ്വാമിത്വ പദ്ധതി ഗ്രാമീണ ഭാരതത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ ജീവിതം ശോഭനമാക്കുമെന്നുറപ്പാണ്. സാധാരണ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കുന്ന ഈ പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ വിപ്ലവകരമായ തീരുമാനങ്ങളിലൊന്നാണ്. നാല് വര്‍ഷത്തിനകം നാല് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. നിലവില്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചിരിക്കുന്ന ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും, പഞ്ചാബിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തി ഗ്രാമങ്ങളിലും കഴിയുന്ന  ഒരു ലക്ഷം ഗ്രാമീണര്‍ക്കാണ് 2020-21 കാലയളവില്‍ പൂര്‍ത്തിയാക്കുന്ന ആദ്യഘട്ടത്തിന്റെ ആനുകൂല്യം ലഭിക്കുക. 2024ല്‍ പൂര്‍ത്തിയാകുന്നതോടെ 6.62 ലക്ഷം ഗ്രാമങ്ങള്‍ പദ്ധതിക്ക് കീഴില്‍ വരും. ഡ്രോണുകളും നവീനമായ സര്‍വെ രീതികളും ഉപയോഗിച്ച് ഗ്രാമീണരുടെ ഉടമസ്ഥതയിലുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തി കാര്‍ഡ് നല്‍കുകയാണ് ചെയ്യുന്നത്. ലോക് നായക് ജയപ്രകാശ് നാരായണന്‍, ഗ്രാമീണ ഭാരതത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള വികസന മാതൃക പ്രയോഗത്തില്‍ കൊണ്ടുവന്ന നാനാജി ദേശ്മുഖ് എന്നിവരുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതി മോദി സര്‍ക്കാരിന്റെ ജനക്ഷേമ തല്‍പ്പരതയുടെ തിളക്കമാര്‍ന്ന ഉദാഹരണമാണ്.

താമസക്കാരുടെ സാന്നിദ്ധ്യത്തിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമിയുടെ സര്‍വേ നടത്തുകയും, തര്‍ക്കങ്ങള്‍ പരിഹരിക്കുകയും ചെയ്യുക. ഉടമസ്ഥര്‍ക്ക് സ്വത്ത് കാര്‍ഡ് മൊബൈല്‍ ഫോണിലൂടെ ഡൗണ്‍ലോഡ് ചെയ്യാനാവും. പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടതുപോലെ ഇത് ഗ്രാമീണ ഭാരത്തിന്റെ മുഖഛായ മാറ്റിത്തീര്‍ക്കുന്ന ചരിത്രപരമായ നീക്കമാണ്. ഭൂസ്വത്ത് കാര്‍ഡ് ലഭിക്കുന്നതോടെ ഗ്രാമീണരുടെ ഭൂമിയില്‍ മറ്റാര്‍ക്കും കണ്ണുവയ്‌ക്കാനാവില്ല. ഭൂസ്വാമിമാരുടെ കടന്നാക്രമണത്തില്‍നിന്ന് അവര്‍ എന്നെന്നേക്കുമായി മോചിതരാവും. ഭൂമിയുടെ പേരിലുള്ള അവകാശ തര്‍ക്കങ്ങള്‍ അവസാനിക്കുകവഴി ജീവിതത്തിലെ അരക്ഷിതാവസ്ഥ നീങ്ങും. വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കുന്നത് അവസാനിക്കും. ഗ്രാമീണര്‍ സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമെന്നതാണ് ഏറ്റവും പ്രധാനം. ഭൂസ്വത്ത് കാര്‍ഡ് ഉപയോഗിച്ച് ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യസ്ഥാപനങ്ങളില്‍നിന്നും എളുപ്പത്തില്‍ വായ്‌പകള്‍ എടുക്കാം. ഭൂമി സംബന്ധമായ രേഖകള്‍ ഇല്ലാത്തതും, കൈവശമുള്ള രേഖകളിലെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും പാവപ്പെട്ട ഗ്രാമീണര്‍ക്ക് വായ്‌പകള്‍ നിഷേധിക്കുക. സ്വത്ത് കാര്‍ഡ് ഇത് തടയും. രേഖകള്‍ നല്‍കുന്നതിന്റെ ഭാഗമായി നടക്കുന്ന ഉദ്യോഗസ്ഥ അഴിമതിക്കും അന്ത്യമാവും. ഇതിന്റെയൊക്കെ ഫലമായി രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയും ചെയ്യും.

സ്വതന്ത്ര ഭാരതത്തിന്റെ ഏഴ് പതിറ്റാണ്ടുകാലത്തിനിടെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്ത് നടപ്പാക്കുന്നത്. ഭൂമിയുടെ മേല്‍ കൃത്യമായ അവകാശമില്ലാത്തത് ദരിദ്ര ജനകോടികളുടെ ജീവിതത്തെ ദുസ്സഹമാക്കുന്നു. അസമത്വങ്ങളുടെ ഇരകളാക്കുകയും അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഭൂസ്വത്ത് സുരക്ഷിതമാകുന്നതിലൂടെ ഇതിനൊക്കെ അന്ത്യം കുറിച്ച് സാമാന്യജനതയില്‍ ആത്മാഭിമാനം നിറയ്‌ക്കാനാവും. ഭൂ പരിഷ്‌കരണം നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ കോടതി വിധികള്‍ മറികടന്നും ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവര്‍ക്ക് തിരിച്ച് നല്‍കാതിരിക്കാന്‍ ഒറ്റക്കെട്ടായി നിയമനിര്‍മാണം നടത്തിയവരാണ് ഇവിടുത്തെ ഇടതു-വലതു മുന്നണികള്‍. സംസ്ഥാനത്തെ 25 ശതമാനം പേര്‍ ഇപ്പോഴും ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാത്തവരാണ്. സാമ്പത്തിക അസ്ഥിരത അനുഭവിക്കുന്ന ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ഭൂമി അന്യാധീനപ്പെട്ട നിലയിലും. ഈയൊരു പശ്ചാത്തലത്തിലാണ് ഹിന്ദി ഹൃദയഭൂമിയിലെ ജനലക്ഷങ്ങള്‍ക്ക് അവരുടെ ഭൂമിക്കുമേലുള്ള അവകാശം ഊട്ടിയുറപ്പിക്കുന്ന ക്രിയാത്മകമായ തീരുമാനം മോദി സര്‍ക്കാര്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുന്നത്.

Tags: narendramodifarmer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

News

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

പുതിയ വാര്‍ത്തകള്‍

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.