കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലെ 14 ഡിവിഷനിലെയും തൊടിയൂര്‍ പഞ്ചായത്തിലെ 22-ാം വാര്‍ഡിലെയും ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരമൊരുക്കി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ഇവിടെ താമസിക്കുന്ന 60 ഓളം കുടുംബങ്ങള്‍ യാത്ര ചെയ്തിരുന്നത് കരുനാഗപ്പള്ളിയില്‍ നിന്നും ടൈറ്റാനിയം വരെ പോകുന്ന റെയില്‍വേ ട്രാക്കിð കൂടി ആയിരുന്നു. കാലപ്പഴക്കത്താല്‍ ട്രാക്കിന്റെയും പാലത്തിന്റെയും പല ഭാഗങ്ങളും ജീര്‍ണിച്ച് അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു.
ഇതുമൂലം രോഗികളെയും പ്രായമായവരെയും ആശുപത്രികളിലും മറ്റും കൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. തക്ക സമയത്ത് ചികിത്സ കിട്ടാതെ ഒരു ഹൃദ്രോഗി മരിക്കാനിടയായി. കൂടാതെ പാലത്തിന്റെ വശങ്ങളില് കാടുകയറി കിടക്കുന്നതിനാല്‍ പാമ്പുകടിയേറ്റ് ഒരു കുട്ടി മരിക്കുകയും ഒരു കുട്ടി പാലത്തിന്റെ ഇരുമ്പു ഷീറ്റ് തകര്‍ന്ന് തോട്ടില്‍ വീണ് മരിക്കുകയും ചെയ്തിരുന്നു.
അപകടം തുടര്‍ക്കഥ ആകുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും പാലം നന്നാക്കുന്നതിനോ യാത്രാസൗകര്യം ഒരുക്കുന്നതിനോ നടപടി എടുത്തിരുന്നില്ലെന്ന് ഇവിടുത്തെ താമസക്കാര്‍ പറയുന്നു. വിവരം അറിഞ്ഞ് യുവമോര്‍ച്ച മണ്ഡലംപ്രസിഡന്റ് ശംഭുവിന്റെ നേതൃത്വത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ബന്ധപ്പെട്ടവരെ വിവരം ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. അതിനെ തുടര്‍ന്നാണ് ആംബുലന്‍സ് ഉള്‍പ്പെടെ ഉള്ള വാഹനങ്ങള്‍ കയറി പോകത്തക്കവിധത്തിലുള്ള ഇരുമ്പ് പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ നിര്‍മാണത്തിനാവശ്യമായ മൂന്നര ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിന് സുമനസ്സായ വ്യക്തി സഹായം നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികളും ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് പാലത്തിന് ഇരുവശവും ഉള്ള കാടുകള്‍ വെട്ടി വൃത്തിയാക്കി വാഹനങ്ങള്‍ കടന്നു പേണ്ടാകുന്നതിനുള്ള സൗകര്യം ഒരുക്കി.
അടുത്ത ദിവസങ്ങളില്‍ തന്നെ പാലം നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ സ്ഥലത്തെത്തിച്ച് നിലവിലുള്ള പാലത്തിന് സമാന്തരമായി ഇരുമ്പുപാലം നണ്ടിര്മിക്കുമെന്നും യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആര്. ശംഭു പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി ജില്ലാ കമ്മറ്റി അംഗം സേനന് പനാട്ട്, കരുനാഗപ്പള്ളി നിയോജക മണ്ഡലം വൈസ് പ്രസി: സതീഷ് തെവനത്ത്, ട്രഷറര്‍ ആര്. മുരളി, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ബിജു രമണ്‍, സെക്രട്ടറി കാര്‍ത്തിക്, മഹിളാ കോര്‍ഡിനേറ്റര്‍ ജയശ്രീ ബിജു, കല്ലേലിഭാഗം ജനറല്‍ സെക്രട്ടറി അനില്‍ തെന്നല, ബിഎംഎസ് മണ്ഡലം ട്രഷറര്‍ സതീശന്, മുന്‍സിപ്പല്‍ ഏരിയാ കമ്മിറ്റിഅംഗം ആര്. രാജേഷ്, യുവമോര്‍ച്ച ഭാരവാഹികളും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: