കോഴിക്കോട്: അദ്ധ്യാപകരുടെ ജീവന് വച്ച് സര്‍ക്കാര്‍ പന്താടരുതെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു). ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കൊവിഡ് ബാധിച്ച് അദ്ധ്യാപകന് ജീവത്യാഗം ചെയ്യേണ്ടി വന്നതിന് കാരണം ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണെന്നും എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ പ്രസ്താവനയില്‍ ആരോപിച്ചു.
കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കാസര്‍കോട്ടെ അദ്ധ്യാപകന് പത്മനാഭനാണ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ആവശ്യപ്പെട്ടിട്ടും പത്മനാഭനെ ആശുപത്രിയിലാക്കാതെ ക്വാറന്റൈന് കേന്ദ്രത്തിലാക്കിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കിയില്ലെന്നും എന്‍ടിയു കുറ്റപ്പെടുത്തി. ആവശ്യമായ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കാത്തപക്ഷം കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന മുഴുവന്‍ അദ്ധ്യാപകര്‍ക്കും വരുംനാളുകളില്‍ ഇതാകും സംഭവിക്കുക.
കഴിഞ്ഞ ആറ് മാസക്കാലമായി അദ്ധ്യാപകര്‍ കൊവിഡ് ഡ്യൂട്ടി ചെയ്യുന്നുണ്ട്. കൊവിഡ് ഡ്യൂട്ടിക്ക് നിയമിച്ച അധികാരികള്‍ പിന്നീട് അത്തരം അദ്ധ്യാപകരെക്കുറിച്ച് അന്വേഷിക്കുന്നില്ല. ഇവരെ എത്ര കാലത്തേക്കാണ് നിയമിക്കുന്നതെന്നും നിയമന കാലാവധി കഴിഞ്ഞവര്‍ക്ക് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും വിടുതല്‍ രേഖയും നല്കാന് നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നില്ല. ഇതോടെ ജോലിയിലുള്ളവര്‍ തുടരേണ്ടി വരുന്നു. കൃത്യമായ കാലയളവ് കണക്കാക്കി പുനര്‍നിയമനങ്ങള്‍ നടപ്പാക്കിയാല്‍ നിലവില്‍ കൊറോണ ഡ്യൂട്ടിയിലുള്ളവര്‍ക്ക് ആശ്വാസമാകും. രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടാണ് ചിലര്‍ മാത്രം ഇത്തരം ഡ്യൂട്ടികളില്‍ നിയോഗിക്കപ്പെടുന്നതും അവര്‍ക്ക് ഡ്യൂട്ടി കാലയളവിന് ശേഷം റിലീവ് ചെയ്യാന്‍ അനുമതി നല്‍കാത്തതും. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ അധികാരികള്‍ തയാറാവണം.
കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന അദ്ധ്യാപകര്‍ക്ക് വേണ്ടത്ര സുരക്ഷയൊരുക്കാനും കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന ആരോഗ്യ സേവന രംഗത്തു പ്രവര്‍ത്തിച്ച് മരണമടയുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഷൂറന്‍സ് പരിരക്ഷ അദ്ധ്യാപകര്‍ക്കു കൂടി ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ സ്വീകരിക്കണമെന്നും ടി. അനൂപ്കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: