കരുനാഗപ്പള്ളി: നാക്ക്, മൂക്ക്, കൈമുട്ട്, കാല്‍മുട്ട് എന്നീ ഭാഗങ്ങള്‍ കൊï് ചിത്രങ്ങള്‍ വരച്ച് നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ പ്രശസ്ത ചിത്രകാരനായ അനിവര്ണം 2020 ലെ ഏഷ്യയിലെ ഏറ്റവും വലിയ പുരസ്കാരമായ യുആര്എഫിനും (യൂണിവേഴ്സല്‍ റിക്കാര്‍ഡ് ഫോറം) അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിനും അര്‍ഹനായി.
രവീന്ദ്രനാഥടാഗോറിന്റെ 3 അടി നീളവും 2 അടി വീതിയുമുള്ള ക്യാന്‍ വാസില്‍ ഒരുമണിക്കൂര്‍ നാല്പത് മിനിറ്റ് സമയംകൊï് മൂക്കുകൊï് വരച്ചതിനാണ് യുആര്‍എഫ് റോക്കോര്‍ഡ് ലഭിച്ചത്. 2020 ജനുവരി 28ന് വര്‍ണം ചിത് രേഖാ സ്കൂള്‍ ഓഫ് ആര്‍ട്
സിലെ വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും യുആര്‍എഫ് കേരളാ ചെയര്‍മാനായ സുനില്‍ ജോസഫിന്റെയും സാന്നിദ്ധ്യത്തിലായിരുóു ഈ കലാപ്രകടനം. 2008 ലാണ് നാക്കുകൊïുള്ള ചിത്രരചനാപ്രദര്ശനം അനിവര്ണം ആരംഭിച്ചത്. ഇതുവരെ 1230 ചിത്രങ്ങള്‍ ഈ രീതിയില്‍ വരച്ചിട്ടുണ്ട്.. 100 നുമുകളില്‍ ചിത്രങ്ങള്‍ മൂക്കുകൊïാണ് വരച്ചത്.
യേശുവിന്റെ അന്ത്യപ്രാര്‍ഥന എന്ന വിഷയത്തെ അധികരിച്ച് ലോഡ്സ് സ്കൂളില്‍ സംഘടിപ്പിച്ച സദസ്സില്‍ 2 മണിക്കൂര്‍ 45 മിനിറ്റുകൊï് 5 അടി പൊക്കവും 4 അടി വീതിയുമുള്ള ക്യാന്‍വാസില്‍ വരച്ച ചിത്രത്തിനാണ് അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ സാക്ഷ്യപത്രം ലഭിച്ചത്. ചലച്ചിത്രതാരം എം. മുകേഷ് എംഎðഎ ആണ് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചത്. കൊറോണാക്കാലം കഴിയുമ്പോള്‍ തിരുവനന്തപുരത്തുവച്ച് നാക്ക്, മൂക്ക്, കൈമുട്ട്, കാല്‍മുട്ട് എന്നിവ കൊïുവരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അനിവര്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: