ഇടുക്കി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി. സംസ്ഥാനത്ത് 15 വരെ ഇടവിട്ടുള്ള മഴ തുടരുമെന്ന് ഐഎംഡിയുടെ നിഗമനം. അതേ സമയം 14ന് പുതിയ ന്യൂനമര്‍ദം ഈ മേഖലയില്‍ തന്നെ രൂപപ്പെടാനുള്ള സാധ്യതയും നിലവിലുണ്ട്.
നിലവിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയില്ലെങ്കിലും നാളെ രാവിലെയോടെ അതി തീവ്ര ന്യൂനമര്‍ദമായി ഇത് മാറും. ഇന്ന് വൈകിട്ട് 4ന് ലഭിച്ച വിവരം പ്രകാരം വിശാഖപട്ടണത്ത് നിന്ന് 400 കിലോ മീറ്റര്‍ അകലെയാണ് ന്യൂനമര്‍ദത്തിന്റെ സ്ഥാനം. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം നാളെ രാത്രിയോടെ ആന്ധ്രപ്രദേശിലെ നാര്സാപൂരിനും വിശാഖപട്ടണത്തിനും ഇടയില്‍ കരതൊടും.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ ഇടത്തരം മഴ തുടരും. ഇന്നും നാളെയും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളുടേയും മലയോര മേഖലകളില്‍ വൈകിട്ടും രാത്രിയിലും ഇടിയോട് കൂടിയ മഴയും പ്രതീക്ഷിക്കാം.
അതേ സമയം വടക്കന്‍ ആന്‍ഡമാന്‍ കടലിലും പരിസര പ്രദേശത്തുമായി 14-ാം തിയതിയോടെ പുതിയ ന്യൂനമര്‍ദം രൂപമെടുക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നു. ഇതേ പാതയില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദം കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയാണ് വിലയിരുത്തുന്നത്. ഇത് സംസ്ഥാനത്ത് മഴക്ക് കാരണമായേക്കും. അതേ സമയം തുലാമഴ എത്തുന്നതിനെ ഇത് വീണ്ടും വൈകിപ്പിച്ചേക്കും. നിലവിലെ കണക്ക് കൂട്ടല്‍ പ്രകാരം 20-ന് ശേഷമാണ് തുലമാഴ സംസ്ഥാനത്ത് എത്തുക. കാലവര്‍ഷത്തിന്റെ പിന് വാങ്ങല്‍ നീളുന്നതിനാല്‍ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ എത്താന്‍ വീണ്ടും വൈകിയേക്കും.
കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിന് കേന്ദ്രകാലാവസ്ഥാ വകുപ്പും നിലവില്‍ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. കേരള തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യത നിലവില്‍ കാണുന്നില്ല. എന്നാല്‍ കന്യാകുമാരി, തമിഴ്നാട്, പുതുച്ചേരി മേഖലകളില്‍ ഈമാസം 14 വരെ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. ഈ മേഖലകളില്‍ രമാലകളുടെ ഉയരം 3.7 കി.മീറ്ററിലെത്താനും കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കി.മി വരെയെത്താനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: