ടെന്നിസി: അമ്മൂമ്മയെ ഉയര്ത്തെഴുന്നേല്പ്പിക്കാനുള്ള ശ്രമത്തിനിടെ കല്ലറക്ക് നാശനഷ്ടം വരുത്തിയതിന് ടെന്നിസിയില്‍ നിന്നുള്ള മുപ്പത്തിനാലുകാരന് ഡാനി ഫ്രേയ്സനെ പോലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ചയായിരുന്നു സംഭവം. അമ്മൂമ്മയെ അടക്കം ചെയ്തിരുന്നത് ഹക്കിള്‍ബറി സ്പ്രിംഗ്സ് സെമിത്തേരിയിലായിരുന്നു. കൊച്ചുമകന് അമ്മൂമയോട് ഉണ്ടായിരുന്ന അതിരറ്റ സ്നേഹം നിമിത്തം അമ്മൂമ്മയെ കല്ലറയില്‍ നിന്നും ഉയര്ത്തെഴുന്നേല്പ്പിക്കാനുള്ള ശ്രമത്തില്‍ സെമിത്തേരിയില്‍ നാട്ടിയിരുന്ന കല്ല് നീക്കം ചെയ്യുകയും കല്ലറയിലെ മണ്ണ് നീക്കം ചെയ്യുകയും ചെയ്തു. ഇതു കണ്ട ആരോ വിവരം പോലീസിനെ അറിയിച്ചതനെതുടര്ന്ന് സ്ഥലത്തെത്തിയ പോലീസ് ഡാനിയെ പിടികൂടുകയായിയിരുന്നു. അമ്മൂമ്മയെ ജീവനോടെ കാണണമെന്ന ആഗ്രഹമാണ് ഇതൊക്കെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഡാനി പോലീസിനോടു സമ്മതിച്ചു.
സെമിത്തേരിയില്‍ അതിക്രമിച്ചു കയറിയതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനും ഡാനിക്കെതിരെ പോലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: