കണ്ണൂര്‍: മലപ്പുറത്ത് നടന്നത് തന്നെ ഇല്ലാതാക്കാനുളള ചിലരുടെ നീക്കത്തിന്റെ ഭാഗമാണെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവണമെന്നും ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുളളക്കുട്ടി പറഞ്ഞു. ബിജെപി ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയിലെത്തിയ ശേഷം തുടര്‍ച്ചയായി തനിക്ക് നേരെ നടക്കുന്ന സൈബര്‍ അക്രമങ്ങളുടെ തുടര്‍ച്ചയാണ് മലപ്പുറത്ത് കഴിഞ്ഞ ദിവസം നടന്ന അക്രമം. ജനകീയ പ്രവര്‍ത്തകനായ തനിക്കെതിരെ ഒരു വിഭാഗം നടത്തുന്ന സൈബര്‍ അക്രമണം സംബന്ധിച്ചും ഭീഷണി സംബന്ധിച്ചും അഞ്ച് തവണ രേഖാമൂലം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരൊറ്റ പരാതിയില്‍ പോലും അന്വേഷണം നടത്താന്‍ പിണറായിയുടെ പോലീസ് തയ്യാറായിട്ടില്ല. എന്തു കൊണ്ട് പരാതി അന്വേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കണം.
പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ ഇത്തരമൊരു അക്രമം നടക്കുമായിരുന്നില്ല. ദേശീയ വൈസ് പ്രസിഡണ്ട് പദവി ഏറ്റെടുത്ത് തിരിച്ചെത്തി ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ഞാന്‍ രാഷ്ട്രത്തിന്, അമ്മയുടെ രൂപത്തിലുളള ഭാരതാംബയ്ക്ക് പൂമാല ചാര്‍ത്തിയതിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും ക്രൂരമായ വേട്ടയാടുകയാണ്. ഇന്ത്യ എന്ന രാഷ്ട്രത്തേ ബഹുമാനിച്ചതിലൂടെ ദേശീയ മുസ്ലീമിന് ചേര്‍ന്ന അന്തസ്സായ പ്രവൃത്തിയാണ് ചെയ്തത്. വിദ്യാഭ്യാസവും സംസ്ക്കാരവുമില്ലാത്തവരാണ് തന്നെ അക്രമിച്ചത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളായ തനിക്കെതിരെ നടന്ന അക്രമത്തെ സമുദായ നേതൃത്വവും പൊതു സമൂഹവും ഗൗരവത്തോടെ കാണണം.
പൊതു പ്രവര്ത്തകന് അവനാഗ്രഹിക്കുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ് കുമാര്‍, ബിജുഏളക്കുഴി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: