സ്വീഡന്‍ : ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്(ഡബ്ലൂഎഫ്പി ) പട്ടിണിയെ ഇതാക്കാനും സമാധാനം സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളും കണക്കിലെടുത്താണ് ഡബ്ലൂഎഫ് പിയെ തെരഞ്ഞെടുത്തിരിക്കുന്നത്.
പട്ടിണിയെ യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും ആയുധമായി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങളില്‍ ഒരു പ്രേരകശക്തിയായി പ്രവര്‍ത്തിച്ചതിനാണ് സംഘടനയ്‌ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചു.
എണ്‍പതില്‍ അധികം രാജ്യങ്ങളിലായി ഒന്‍പത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് ഇന്ന് ഡബ്ലൂഎഫ് പി എന്ന സംഘടന നടത്തുന്നത്. റോം ആസ്ഥാനമാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. 1963ല്‍ ആണ് ഇത് സ്ഥാപിക്കപ്പെട്ടത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഐക്യരാഷ്‌ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടന കൂടിയാണ് ഇത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്‌ട്രതലത്തിലുള്ള ഐക്യദാര്‍ഢ്യത്തിന്റെയും ബഹുമുഖ സഹകരണത്തിന്റെയും ആവശ്യകതയ്‌ക്ക് ഇന്ന വളരെ പ്രാധാന്യമുണ്ട്. ലോകത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഇതിന്റെ പ്രവര്‍ത്തനം നിലവിലെ സാഹചര്യത്തില്‍ മറ്റെന്തിനേക്കാളും പ്രാധാന്യം സംഘടനയ്‌ക്ക് ഇപ്പോള്‍ ഉണ്ടെന്നും നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബെറിറ്റ് റെയ്സ് ആന്‍ഡേഴ്സണ്‍ അഭിപ്രായപ്പെട്ടു. 10 ദശലക്ഷം സ്വീഡിഷ് ക്രൗണ്‍ (ഏകദേശം 8.26 കോടി രൂപ) ആണ് പുരസ്‌കാരത്തുക. ഡിസംബര്‍ പത്തിന് ഓസ്ലോയില്‍ പുരസ്‌കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: