Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

നെല്ല് സംഭരണം ; പത്തനംതിട്ട ജില്ല പുറത്ത്, കർഷകർ പ്രതിഷേധവുമായി രംഗത്ത്

അപ്പർകുട്ടനാടൻ മേഖലയിൽ അടക്കം വരുന്ന പുഞ്ചകൃഷിയ്‌ക്കായി ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴാണ് നെല്ല് സംഭരണത്തിൽ നിന്ന് ജില്ലയെ മാറ്റിനിർത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 11:50 am IST
in Agriculture
വേങ്ങൽ ആലംതുരുത്തികരി ചെമ്പ് പാടം കൃഷിയ്ക്കായി ആമ്പലും പായലും മാറ്റുന്നു.

വേങ്ങൽ ആലംതുരുത്തികരി ചെമ്പ് പാടം കൃഷിയ്ക്കായി ആമ്പലും പായലും മാറ്റുന്നു.

തിരുവല്ല: സഹകരണസംഘങ്ങളിലൂടെ നെല്ല് സംഭരിക്കാനുള്ള പദ്ധതിയിൽ നിന്ന് പത്തനംതിട്ട ജില്ല പുറത്ത്.കോട്ടയം,പാലക്കാട്,തൃശൂർ,ആലപ്പുഴ ജില്ലകളെ  പദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോൾ അപ്പർകുട്ടനാട് ഉൾപ്പെടുന്ന പത്തനംതിട്ടയെ ഒഴിവാക്കി. നെല്ല് സംഭരണത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ നെൽകർഷകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

അപ്പർകുട്ടനാടൻ മേഖലയിൽ അടക്കം വരുന്ന പുഞ്ചകൃഷിയ്‌ക്കായി ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴാണ് നെല്ല് സംഭരണത്തിൽ നിന്ന് ജില്ലയെ മാറ്റിനിർത്തിയത്. സഹകരണസംഘങ്ങൾ 28 രൂപ 5 പൈസ നിരക്കിലാണ് നെല്ല് സംഭരിക്കാൻ തീരുമാനിച്ചത്. നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് വില നൽകുമെന്നാണ് പറയുന്നത്. സംഭരണത്തിന് നൂറ് സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തുമെന്നും സർക്കാർ പറയുന്നു.

ജില്ലയിൽ 3,000 ഹെക്ടറിലാണ് നെൽകൃഷിയുള്ളത്.അപ്പർ കുട്ടനാട്ടിൽ മാത്രം നിരണം, പെരിങ്ങര, കൂറ്റൂർ, നെടുമ്പ്രം പഞ്ചായത്തുകളിലായി 2,000 ഹെക്ടറിൽ കൃഷിയിറക്കുന്നുണ്ട്. ആറന്മുള, കോഴഞ്ചേരി മേഖലകളിലും തരിശ് കിടന്ന പാടശേഖരങ്ങൾ കർഷകരുടെ കൂട്ടായ്‌മയിൽ കൃഷിയിറക്കി തുടങ്ങിയിട്ടുണ്ട്. കുറച്ച് വർഷങ്ങളായി മികച്ച് വിളവ് ലഭിക്കാൻ തുടങ്ങിയതോടെ ഒട്ടെറെ കർഷകർ നെൽകൃഷിയിലേക്ക് മടങ്ങി വന്നിട്ടുണ്ട്. എന്നാൽ അവരെയെല്ലാം നിരാശയിലാക്കുന്നതാണ് സർക്കാർ നടപടിയെന്ന് പാടശേഖര സമിതികൾ പറയുന്നു.സ്വകാര്യ മില്ലുകാർക്ക് ചൂഷണം ചെയ്യാൻ അവസരമൊരുക്കുന്ന സർക്കാർ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കർഷകമോർച്ച സംസ്ഥാന  സെക്രട്ടറി സുരേഷ് ഓടയ്്ക്കൽ പറഞ്ഞു.

സഹകരണ സംഘങ്ങളുടെ നെല്ല് സംഭരണത്തിൽ നിന്ന് ജില്ലയെ ഒഴിവാക്കിയതോടെ ഇത്തവണയും ജില്ലയിലെ നെല്ല് സംഭരണം സ്വകാര്യ മില്ലുകാരുടെ നിയന്ത്രണത്തിലായിരിക്കും. സപ്ലൈക്കോയ്‌ക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന സ്വകാര്യ മില്ലുകാർ കർഷകരെ ചൂഷണം ചെയ്യുകയാണെന്ന ആക്ഷേപം വ്യാപകമാണ്. സ്വകാര്യമില്ലുകാർക്ക് പിന്തുണയായി സിഐടിയു യൂണിയനും ഉണ്ട്.നെല്ലിലെ ജലാംശത്തിന്റെ പേരിലും തൂക്കത്തിലും സ്വകാര്യ മില്ലുകാർ വലിയ തട്ടിപ്പ് നടത്തുന്നതായി വ്യാപക പരാതി കർഷകർക്കുണ്ട്. അതേ സമയം സഹകരണ സംഘങ്ങൾ വഴിയുള്ള നെല്ല് സംഭരണത്തിൽ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്ന് കർഷകർ പറയുന്നു. സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാൻ സഹകരണ സംഘങ്ങൾക്ക് ഗോഡൗൺ സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്‌നം. കൂടാതെ സംഭരിച്ച നെല്ല് പിന്നീട് ആര് ഏറ്റെടുക്കുമെന്നതും പ്രശ്‌നമാണ്.  

50 എക്കർ തരിശുഭൂമിയിൽ നെൽകൃഷി

തിരുവല്ല: കുറ്റൂർ കാറ്റാടികുരിശ് 50 ഏക്കർ തരിശ് പാടത്ത് നെൽകൃഷി ഒരുക്കാൻ കർഷക കൂട്ടായ്‌മ. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി 225 എക്കർ ഭൂമിയാണ് കൃഷിക്കായി നൽകിയിട്ടുള്ളത്. ഇതിൽ 175 എക്കർ ഭൂമിയാണ് കൃഷിയ്‌ക്കായി എടുത്തിട്ടുള്ളത്. ഇതിൽ വർഷങ്ങളായി തരിശിട്ട നെൽപ്പാടങ്ങളും കരഭൂമിയുമാണ് കുറ്റൂർ പഞ്ചായത്തിന്റെ ഇടപെടലിലൂടെ കതിരണിയുന്നത്. ഭക്ഷ്യസുരക്ഷയിൽ സ്വയം പര്യാപ്തത കെവരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയാണ് നെൽവയലുകളുടെ നാടായ അപ്പർകുട്ടനാടിലെ കുറ്റൂരിന് വീണ്ടെടുക്കാൻ അവസരം ഒരുക്കുന്നത്. തരിശുനിലമായ 50 എക്കറിൽ നിലം ഉഴുകുന്ന ജോലികൾ പൂർത്തിയാക്കി. കർഷകർ, വിവിധ രാഷ്‌ട്രീയ പ്രവർത്തകർ, പഞ്ചായത്ത് ഭരണസമിതിയുടെയെല്ലാം മേൽനോട്ടത്തിലാണ് കൃഷിയിറക്കുന്നത്. മൂന്നു വർഷത്തിലധികമായി കാർഷിക പ്രവർത്തികൾ ചെയ്തിട്ടില്ലാത്തതോ പൂർണമായി കൃഷിക്ക് ഉപയോഗിക്കാത്ത പുരയിടമോ തരിശായി കണക്കാക്കിയാണ് സുഭിക്ഷ കേരളം പദ്ധതിയിൽ അനുകൂല്യം നൽകുന്നത്. മരച്ചീനി ഉൾപ്പെടെയുള്ള കിഴങ്ങു വർഗങ്ങൾ,വാഴകൃഷി,പച്ചക്കറി,ചെറുധാന്യങ്ങൾ എന്നിവയെല്ലാം കൃഷി ചെയ്യാം. ഉടൻ തന്നെ വിത നടക്കുമെന്നും അധികൃതർ അറിയിച്ചു.  

പാടശേഖരങ്ങളിൽ  പുഞ്ചകൃഷിയ്‌ക്കായി ഒരുക്കം

തിരുവല്ല: വരുന്ന പുഞ്ചകൃഷിയ്‌ക്കായി പാടശേഖരങ്ങളിൽ ഒരുക്കം തുടങ്ങി.അപ്പർകുട്ടനാടൻ മേഖലയിൽ അടുത്ത ആഴ്ചയോടെ വെള്ളം വറ്റിക്കൽ ജോലികൾ തുടങ്ങും.ജലനിരപ്പ് താഴ്ന്ന പാടശേഖരങ്ങളിൽ നിന്ന് കർഷകർ പായലും പോളയും ആമ്പലും മറ്റും നീക്കം ചെയ്ത് തുടങ്ങി.കൂടാതെ ബണ്ട് ബലപ്പെടുത്തുന്ന ജോലികളും നടക്കുകയാണ്.അതേ സമയം കഴിഞ്ഞ പ്രളയത്തിലെ നഷ്ടപരിഹാരം പോലും കർഷകർക്ക് കിട്ടിയിട്ടില്ല. ഇതിനുള്ള അപേക്ഷകൾ കൃഷി ഭവനുകളിൽ തുടർ നടപടികൾ സ്വീകരിക്കാതെ കെട്ടിക്കിടക്കുകയാണെന്നാണ് ആരോപണം.ഒക്ടോബർ അവസാനത്തോടെ വിത ആരംഭിക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്.  

Tags: കലാപംkrishiPaddy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളി: ഡെപ്യൂട്ടി കളക്ടര്‍ക്ക് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

Kerala

നെല്ല് സംഭരണത്തിന് 2 മില്ലുകളുമായി കരാര്‍ ഒപ്പുവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലപ്പുറം ജില്ലയിലുളളവര്‍ക്കായി കത്തെഴുത്ത് മത്സരം, 1000 രൂപയും പ്രശസ്തി പത്രവും സമ്മാനം

ചവറ്റുകൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരു കോടി രൂപ

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

ഇസ്ലാം സ്ത്രീയെ വിവാഹം കഴിച്ച മുത്തച്ഛൻ കുടുംബത്തെയടക്കം മതം മാറ്റി ; ഇന്ന് തെറ്റ് തിരുത്തി കൊച്ചുമകൻ ; ഇസ്ലാമായ ഭാര്യയടക്കം ഹിന്ദുമതം സ്വീകരിച്ചു

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് മതപരിവര്‍ത്തന ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.