Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കലയെ കൊല ചെയ്യുമ്പോള്‍

നൃത്തത്തിലെ ആണ്‍ വഴികള്‍ എന്ന ഗവേഷണവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ രാമകൃഷ്ണന് നൃത്തം ചെയ്യാന്‍ അവസരം കൊടുക്കാതിരുന്നതിന്റെ പിന്നില്‍ നീചമായ ജാതി വിവേചനവും നികൃഷ്ട രാഷ്‌ട്രീയ ധാര്‍ഷ്ട്യവുമല്ലെങ്കില്‍ മറ്റെന്താണ്!

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Oct 9, 2020, 05:55 am IST
inArticle

കൊല മനസ്സിലില്ലാത്തവനാണ് കലാകാരന്‍. കലയുണ്ടോ, കൊലയില്ല എന്നത്രേ അഭിജ്ഞമതം. എന്നാല്‍ കലാകാരനെ എങ്ങനെ കൊലപാതകത്തിലേക്കും മറ്റും തൊഴിച്ചെറിയാമെന്നാണ് ചിലര്‍ ഗവേഷണം നടത്തുന്നത്.

കേരളം ദൈവത്തിന്റെ സ്വന്തം നാടായതിനാല്‍ ഇവിടെ നടക്കുന്നതത്രയും ദൈവത്തിന്റെ കണ്ണോട്ടത്തിലുള്ളതെന്നാണല്ലോ പറയുന്നത്. സംസ്‌കാരം കൊണ്ടും സ്വഭാവം കൊണ്ടും രാഷ്‌ട്രീയഗരിമ കൊണ്ടും വേറിട്ടു നില്‍ക്കുന്ന കേരളത്തില്‍ നിന്ന് ഒരു കലാകാരന്‍ കരള്‍പിളര്‍ന്ന വേദനയോടെ പൊട്ടിക്കരഞ്ഞ് ചോദിച്ചത് ആരാനും കേട്ടിരുന്നോ? ജാതി മത രാഷ്‌ട്രീയ വേഷങ്ങളുടെ അപ്പുറത്ത് കലയുടെ തെളിമയുള്ള നടന വിസ്മയവുമായി സമൂഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനമുള്ള ആര്‍ എല്‍ വി രാമകൃഷ്ണനാണ് നെഞ്ചുപൊട്ടിക്കരഞ്ഞ് ചില ചോദ്യങ്ങള്‍ കേരള മനസ്സാക്ഷിയുടെ മുഖത്തേക്കെറിഞ്ഞത്.

കോവിഡ് കാലത്തെ ദുരിതങ്ങളില്‍ ഉഴലുന്ന കലാകാരന്മാരെ സഹായിക്കാനെന്ന തരത്തിലാണ് കേരള സംഗീത നാടക അക്കാദമി ഓണ്‍ലൈനില്‍ കലാപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചത്. ഒരു കലാകാരി തന്നെയാണ് അതിന്റെ തലപ്പത്ത് എന്നതിനാല്‍ കൂടുതല്‍ നല്ല സംസ്‌കാരം ഉണ്ടാവുമെന്നു തന്നെയാണ് പൊതുസമൂഹം കരുതിയത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അറപ്പുളവാക്കുന്ന രാഷ്‌ട്രീയാടിമത്തവും മ്ലേച്ഛമായ നിലപാടും കൊണ്ട് കലാകാരന്മാരുടെ കണ്ണീര് വീഴ്‌ത്താനുള്ള ഒത്താശയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നൃത്ത പരിപാടി അവതരിപ്പിക്കാന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെ അനുവദിച്ചില്ല എന്ന ഖേദകരമായ സ്ഥിതിയാണുണ്ടായത്. പരിപാടിക്ക് കലാകാരന്മാരെ തെരഞ്ഞെടുക്കുന്നതില്‍ ഒരു സുതാര്യതയും ഉണ്ടായില്ല. തനിക്കും തന്നെ സ്ഥാനമേല്‍പിച്ച രാഷ്‌ട്രീയ നേതൃത്വത്തിനും

പഥ്യമായവരെക്കൊണ്ട് പരിപാടി നടത്തിക്കുകയായിരുന്നു. പലതവണ അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചു. ചെയര്‍പെഴ്‌സന്റെ ഓഫീസില്‍ കയറാന്‍ പോലും സെക്രട്ടറി അനുവദിച്ചില്ലെന്ന് ആ കലാകാരന്‍ വേദനയോടെ പറയുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഈ സ്ഥാപനം എന്ന് പൊതു സമൂഹം ചോദിക്കേണ്ടേ?

നൃത്തത്തിലെ ആണ്‍ വഴികള്‍ എന്ന ഗവേഷണവിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ രാമകൃഷ്ണന് നൃത്തം ചെയ്യാന്‍ അവസരം കൊടുക്കാതിരുന്നതിന്റെ പിന്നില്‍ നീചമായ ജാതി വിവേചനവും നികൃഷ്ട രാഷ്‌ട്രീയ ധാര്‍ഷ്ട്യവുമല്ലെങ്കില്‍ മറ്റെന്താണ്!

ഉത്തരേന്ത്യയില്‍ ഒരു പക്ഷി ചത്തുവീണാല്‍ പോലും അതില്‍ ജാതിസ്പര്‍ശം ഗവേഷണം നടത്തി അലമുറയിടുന്ന ‘സാമൂഹിക പ്രബുദ്ധരുടെ ‘നാട്ടിലാണ് കഴിവിന്റെ കനകച്ചിലങ്ക കെട്ടിയ ഒരു കലാകാരനെ പുറംകാല്‍ കൊണ്ട് തൊഴിച്ചെറിഞ്ഞത്. അതു മാത്രമോ, അദ്ദേഹത്തിനെതിരെ നെറികെട്ട ആരോപണങ്ങളും തുറന്നു വിട്ടു. കലയുടെ വഴികള്‍ മാത്രമറിയാവുന്ന രാമകൃഷ്ണന്‍ അപമാനിതനായതില്‍ നൊന്ത് ആത്മഹത്യക്കു ശ്രമിച്ചു.

വരേണ്യഫ്യൂഡല്‍ മാടമ്പിത്തത്തിന്റെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ അറിയാത്തതിനാലാണ് രാമകൃഷ്ണന്‍ നിസ്സഹായതയോടെ മരണത്തിന്റെ തണുത്ത മൗനത്തിലേക്കു നടന്നു പോകാന്‍ തീരുമാനിച്ചത്.

ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് അദ്ദേഹം രക്ഷപ്പെട്ടു. പക്ഷേ, ആ കണ്ണീര് കേരളത്തിന്റെ നെഞ്ചത്താണ് വീണത്. പൊള്ളിപ്പിടയുന്നുണ്ടത്. ‘ആട്ടത്തിലെ ആണ്‍ വഴികള്‍’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ രാമകൃഷ്ണനോട് നൃത്തം സ്ത്രീകള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നു പറയുമ്പോള്‍ അത് കലയെ കൊല ചെയ്യുകയല്ലേ.

തികഞ്ഞ ജാതി വിവേചനവും രാഷ്‌ട്രീയ ധാര്‍ഷ്ട്യവുമാണ് തനിക്കു നേരെ ഉണ്ടായതെന്നും രാമകൃഷ്ണന്‍ കണ്ണീരോടെ പറയുന്നുണ്ട്.’കലാമണ്ഡലത്തില്‍ പുരുഷ അധ്യാപകര്‍ നൃത്തത്തിന് ക്ലാസെടുക്കുന്നു. ഗുരു കൃഷ്ണപ്പണിക്കര്‍ ആശാനാണ് മോഹിനിയാട്ടം എന്ന കലാരൂപം പുനരുജ്ജീവിപ്പിച്ചത്. ആ നൃത്തരൂപത്തിന് ഉയിരും ഉണര്‍വും നല്‍കുന്നതില്‍ വള്ളത്തോള്‍ വഹിച്ച പങ്കും മഹത്തരമാണ്. കൈരളി നടനം എന്ന പേരില്‍ അറിയപ്പെടണം എന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.രാജ്യത്തെ മറ്റുള്ളയിടങ്ങളിലെ നൃത്തരൂപങ്ങളില്‍ കാലാനുസൃതമാറ്റങ്ങള്‍ വന്നപ്പോഴും കേരളത്തിന്റെ ഫ്യൂഡല്‍മനസ്സ് തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. മോഹിനിയാട്ടം ആടാന്‍ പുരുഷന്മാരെ അനുവദിക്കുന്നില്ല’. രാമകൃഷ്ണന്റെ ഈ കണ്ണീര്‍ ചുട്ടുപൊള്ളിച്ചുകൊണ്ടേയിരിക്കയല്ലേ?

കേരളത്തിന്റെ നെഞ്ചിലേക്ക് രണ്ടരക്കൊല്ലം മുമ്പ് ചിണ്ടക്കി ഊരിലെ മധുവിന്റെ കണ്ണീര്‍ ഉതിര്‍ന്നു വീണു. സത്യം പറയട്ടെ, അന്നു മുതല്‍ കേരളം സമാധാനം എന്തെന്നറിഞ്ഞിട്ടില്ല! ഒരു പിടി ചോറിനു വേണ്ടി യാചിച്ച കാടിന്റെ മകനെ ചവിട്ടിയും അടിച്ചും കൊന്ന നമ്മള്‍ അഭിമാനത്തോടെ പറയുന്നു: ഞങ്ങള്‍  ദൈവത്തിന്റെ നാട്ടുകാര്‍.കലയുടെ മുറ്റത്തു ചിലങ്കയണിഞ്ഞെത്തിയ പാവം കലാകാരനോട് പറയുന്നു: കടക്ക് പുറത്ത്.ഈ കണ്ണീരൊക്കെ ആര്‍ത്തലച്ച് പ്രളയമായി വന്ന് തുടച്ചു നീക്കാന്‍ ഇനി അധികകാലമില്ല.പ്രളയം, ഭൂകമ്പം, മലയിടിച്ചില്‍, വന്‍ അപകടങ്ങള്‍, നിപ്പ, ഓഖി, സുനാമി… ഒടുവില്‍ കോവിഡും. ദൈവം എന്നേ ഈ നാടുപേക്ഷിച്ചത് ആരാനും അറിഞ്ഞുവോ?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.