നെടുമ്പാശേരി: നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര, പാറക്കടവ് പഞ്ചായത്തുകളിലായി കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെയെണ്ണം 191 ആയി. നിലവില്‍ ഏറ്റവും കൂടുതല്‍ പേര് ചികിത്സയിലുള്ളത് നെടുമ്പാശേരി പഞ്ചായത്തിലാണ് 58 പേര്. ചെങ്ങമനാട് പഞ്ചായത്ത് 56, കുന്നുകര 50, പാറക്കടവ് 27 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളില്‍ നിന്നുള്ള കണക്ക്, മേഖലയില്‍ ഇതുവരെ ആകെ 610 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 419 പേര് ഇതിനകം രോഗമുക്തരായിട്ടുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെട്ടത് ചെങ്ങമനാട് പഞ്ചായത്തിലാണ്. 203 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്.
ആലുവ ക്ലസ്റ്ററില്‍ ഉണ്ടായ രോഗവ്യാപനമാണ് ചെങ്ങമനാട് ഇത്രയേറെ പേര്‍ക്ക് കൊറോണ ബാധിക്കാന്‍ ഇടയാക്കിയത്. നെടുമ്പാശേരി പഞ്ചായത്തില്‍ 167 പേരും കുന്നുകര പഞ്ചായത്തില്‍ 146 പേരും പാറക്കടവ് പഞ്ചായത്തില്‍ 94 പേരുമാണ് രോഗ ബാധിതരായിരുന്നത്. ഇതിനിടെ ആരോഗ്യ വിഭാഗത്തിന്റെ കണക്കനുസരിച്ച് നെടുമ്പാശേരി മേഖലയില്‍ നാല് പേര് കൊറോണ മൂലം മരിച്ചു. കുന്നുകര രണ്ട്, ചെങ്ങമനാട് ഒന്ന്, പാറക്കടവ് ഒന്ന് എന്നിങ്ങനെയാണ് മരണമടഞ്ഞവരുടെ കണക്ക്. ഇതില്‍ കുന്നുകരയില്‍ മരണപ്പെട്ടവരില്‍ ഒരാള്‍ കൊറോണ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും രണ്ടാഴ്ച്ചയ്ക്ക് ശേഷം നെഗറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടാമത്തെയാളെ വാര്‍ദ്ധക്യ സഹജമായ ചികിത്സയ്ക്കിടെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ കൊറോണ പോസിറ്റീവായത്. പിന്നീട് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും മൂന്നാം ദിവസം മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: