കൊച്ചി: കേന്ദ്ര ഏജന്‍സിയായ സിബിഐയും സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് വിഭാഗവും അന്വേഷിക്കുന്ന വടക്കാഞ്ചേരി ലൈഫ്മിഷനില്‍ യൂണിടാക് കരാര്‍ നേടിയത് കമ്മീഷനും കൈക്കൂലിയും കൊടുത്ത്. മുഖ്യമന്ത്രിയുടെ ഓഫീസും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ലൈഫ് മിഷനും കരാറിന് ഇടപെട്ടു. ഇതോടെ കരാര്‍ യുഎഇ കോണ്‍സുലേറ്റും നിര്‍മാണക്കമ്പനിയും തമ്മിലുള്ള ഇടപാടാണെന്ന വാദങ്ങള്‍ തെറ്റാണെന്നു വന്നു.
വടക്കാഞ്ചേരി മിഷനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ടുമെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നതിങ്ങനെയാണ്. യൂണിടാക് ഡവലപ്പേഴ്സിന്റെയും സേന് വെഞ്ച്വേഴ്സിന്റെയും എംഡിയായ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളാണ് കുറ്റപത്രത്തില്‍: നെടുമങ്ങാട്ടുള്ള, യൂണിടാകിന്റെ മുന്‍ ജീവനക്കാരനായ യദ് സുരേന്ദ്രനാണ് യുഎഇ കോണ്‍സുലേറ്റിന്റെ 150 ഫഌറ്റ് പദ്ധതിയെക്കുറിച്ച് യൂണിടാകിലെ വിനോദിനോട് പറയുന്നത്. സന്ദീപ് നായരുടെ ചങ്ങാതിയാണ് യദു സുരേന്ദ്രന്. വിനോദ് അതനുസരിച്ച് സ്വപ്ന സുരേഷിനേയും യുഎഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് വിഭാഗം തലവന്‍ ഖാലിദിനേയും കണ്ടു. ഖാലിദ് ആകെ ചെലവിന്റെ 20 ശതമാനം കമ്മീഷനായി ആവശ്യപ്പെട്ടു. അങ്ങനെ കരാര്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ യുഎഇ കോണ്‍സുലേറ്റിന്റെ വൈറ്റിലയിലെ ആക്സിസ് ബാങ്കിലേക്ക് 7.5 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. അതില്‍ 3.8 കോടി പിന്‍വലിച്ചു. അതില്‍ ഒരു ഭാഗം 3,00,00 അമേരിക്കന്‍ ഡോളറാക്കി മാറ്റി. ഇതിന് സഹായിച്ചത് ആക്സിസ് ബാങ്ക് അതേ ശാഖയിലെ ഇര്‍ഷാദാണ്. കരമന ആക്സിസ് ബാങ്ക് മാനേജര്‍ ശേഷാദ്രിയാണ് 1,00,000 ഡോളറാക്കി മാറ്റാന്‍ സഹായിച്ചത്. ശേഷിച്ച 25 ലക്ഷത്തിലേറെ തുക ഖാലിദ്, യുദു, സരിത്, സന്ദീപ്, സ്വപ്ന എന്നിവര്‍ ചേര്‍ന്ന് ഇസോമങ്ക് ട്രേഡിങ്സിന്റെ അക്കൗണ്ടിലിട്ടു.
സ്വപ്ന, എല്ലാ ഇടപാടിലും കോണ്‍സല്‍ ജനറലിന്റെ വിഹിതമായി പണം വാങ്ങിയിരുന്നു. പക്ഷേ കോണ്‍സല്‍ ജനറല്‍ അറിയാതെയായിരുന്നു ഇടപാടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: