Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ജലജീവന്‍ മോദി സര്‍ക്കാരിന്റെ പദ്ധതി; പിണറായി ക്രെഡിറ്റ് അടിക്കുന്നു; സമരങ്ങള്‍ ശക്തിപ്പെടുത്തും; നിയന്ത്രണം പുനപരിശോധിക്കേണ്ടി വരുമെന്ന് സുരേന്ദ്രന്‍

കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന വ്യാജ പ്രചാരണം നടത്തുന്നത് സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. വി.മുരളീധരന്‍ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ല. മന്ത്രിതല സമ്മേളനത്തില്‍ മലയാള മാധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട്. അവരിലൊരാളായി പരിപാടി റിപ്പോര്‍ട്ട് ചെയ്യാനാണ് സ്മിതാ മേനോനും പോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2020, 05:44 pm IST
in BJP

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ നടന്ന സ്വര്‍ണ്ണക്കടത്തിനും ലൈഫ് പദ്ധതി അഴിമതിക്കും വോട്ടര്‍പട്ടികയിലെ ക്രമക്കേടിനുമെതിരെ ബി.ജെ.പി സമരം ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സമരങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കാനാവില്ലെന്ന നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കേണ്ടി വരുമെന്ന് അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.ഡി.എഫിനെ പോലെ സര്‍ക്കാര്‍ പറയുന്നതിന് അനുസരിച്ച് സമരം നിര്‍ത്തുന്ന പാര്‍ട്ടിയല്ല ബി.ജെ.പി. സമരം നിര്‍ത്തണമെന്നാവശ്യപ്പെടാന്‍ മുഖ്യമന്ത്രി എന്നേയും വിളിച്ചിരുന്നു. സര്‍ക്കാര്‍ പരിപാടിക്ക് എന്തുമാവാമെന്നുമുള്ള നടപടി സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ അഞ്ചുപേര്‍ എന്നത് ഞങ്ങളും മാറ്റും.  

തിരുവനന്തപുരത്ത് മന്ത്രി കടകംപ്പള്ളി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ 500 പേര്‍ പങ്കെടുത്തിരുന്നു. തൃശ്ശൂരില്‍ സി.പി.എമ്മുകാരാല്‍ വധിക്കപ്പെട്ട സിപി.എം പ്രവര്‍ത്തകന്റെ വിലാപയാത്രയിലും ആയിരങ്ങള്‍ പങ്കെടുത്തു. നാളെ നാല് മേഖലകളിലായി പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗം നടക്കുന്നുണ്ട്. യോഗത്തില്‍ ഭാവി സമര പരിപാടികള്‍ തീരുമാനിക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കുറ്റപത്രം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മൗനം കുറ്റകരമാണ്. മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ബന്ധം ശരിവെക്കുന്നതാണ് കുറ്റപത്രം. സത്യം മുഖ്യമന്ത്രി തുറന്നു പറഞ്ഞില്ലെങ്കില്‍ മൗനം സമ്മതമെന്ന് കരുതേണ്ടി വരും.  

കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന വ്യാജ പ്രചാരണം നടത്തുന്നത് സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. വി.മുരളീധരന്‍ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ല. മന്ത്രിതല സമ്മേളനത്തില്‍ മലയാള മാധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട്. അവരിലൊരാളായി പരിപാടി റിപ്പോര്‍ട്ട് ചെയ്യാനാണ് സ്മിതാ മേനോനും പോയത്.

സ്മിതാ മേനോനെ മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് വി.മുരളീധരന്റെ ശുപാര്‍ശയിലല്ല. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ എന്റെ ശുപര്‍ശ പ്രകാരമാണ്. പാര്‍ട്ടിയില്‍ കൂടുതല്‍ പ്രഫഷണലുകളെ  ഉള്‍പ്പെടുത്തണമെന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് മഹിളാമോര്‍ച്ചയില്‍ സ്ഥാനം നല്‍കിയത്. പ്രൊഫഷണലുകളെ ഇനിയും ഉള്‍പ്പെടുത്തും.  

ഇവരുടെ കുടുംബം നാല് അഞ്ച് പതിറ്റാണ്ടുകളായിട്ട് സംഘപരിവാറുമായി ബന്ധമുള്ളവരാണ്. അതുകൊണ്ട് ഇവര്‍ പാര്‍ട്ടിക്ക് അന്യം നില്‍ക്കുന്നവരല്ല. ഈ പ്രചാരണമെല്ലാം വി.മുരളീധരനെ ഉദ്ദേശിച്ചാണ് നടത്തുന്നതെങ്കില്‍ അത് വെറുതെയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

മുരളീധരന്റെ പേര് പറഞ്ഞ് സ്വര്‍ണക്കടത്ത് ആരോപണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പരിപാടിയെങ്കില്‍ ആ വെള്ളമങ്ങ് വാങ്ങി വെച്ചാല്‍ മതി. വി.മുരളീധരനെ അപകീര്‍ത്തിപ്പെടുത്തി, വേട്ടയാടി സ്വര്‍ണക്കള്ളക്കടത്തില്‍ നിന്ന് തലയൂരാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ നടക്കാത്ത കാര്യമാണ്. പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും നടത്തിയ കോടികളുടെ തട്ടിപ്പ് ഏറ്റെടുത്ത് കൂടുതല്‍ ശക്തമായ സമരത്തിന് ബി.ജെ.പി വരും ദിവസങ്ങളില്‍ നേതൃത്വം കൊടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.  

വി.മുരളീധരനെതിരേ നടക്കുന്നത് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ്. വിഷലിപ്തപരമായ നീചമായ വ്യക്തിഹത്യയാണ് നടക്കുന്നത്. സി.പി.എം ഉന്നത നേതാക്കളും സൈബര്‍ സംഘങ്ങളുമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു. വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്. കള്ളവോട്ട് ചേര്‍ക്കലും വോട്ട് ഇരട്ടിപ്പും നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വായ്‌മൂടിക്കെട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൃത്രി വോട്ടര്‍ പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രിയുടെ ഉദ്ഘാടന മഹാമഹം പച്ചയായ തട്ടിപ്പാണ്. കേന്ദ്രത്തിന്റെ ജലജീവന്‍ പദ്ധതി ഒരു പൈസ ചെലവാക്കാതെ മുഖ്യമന്ത്രിയുടെ പേരില്‍ പരസ്യം നല്‍കുകയാണ്. കേന്ദ്ര പദ്ധതികളെ സ്വന്തം പേരിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ജലജീവന്‍ മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയില്‍ പെട്ടതാണ്. എന്നിട്ട് കേന്ദ്രത്തെ ഒഴിവാക്കി സര്‍ക്കാര്‍ പടം വെച്ച് പരസ്യം നടത്തുന്നത് ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും സുരേന്ദന്‍ ചൂണ്ടിക്കാട്ടി

Tags: bjpകെ. സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.